Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ജി കായികമേള സംഘടിപ്പിച്ചു

text_fields
bookmark_border
കെ.ജി കായികമേള സംഘടിപ്പിച്ചു
cancel

മസ്‌കത്ത്: കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കുതിനും കായികമികവ് പ്രകടിപ്പിക്കുതിനും മുളദ്ദ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി വിഭാഗം കായിക മേള സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം പ്രഫഷണല്‍ ഫോട്ടോഗ്രാഫറും അല്‍ മുസ വുമസ് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റുമായ സാഫിയ മുബാറക് മുഹമ്മദ് അല്‍ ബലൂഷി നിര്‍വഹിച്ചു.

സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി കവീനര്‍ എ. അനില്‍കുമാര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം ടി.എച്ച്. അര്‍ഷാദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, സി.സി.ഇ കോര്‍ഡിനേറ്റര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 'കെ.ജി. സ്‌പോര്‍ട്‌സ് ഡേ' എന്നെഴുതിയ ബാനര്‍ പിടിച്ച്​ വിദ്യാര്‍ഥികളായ മുഹമ്മദ് ഷാഫിയും ആരുഷ് ഷജീഖാനും നയിച്ച വാക്ക്പാസ്റ്റ് കാണികളെ ആകര്‍ഷിച്ചു. വിദ്യാര്‍ഥി മുഹമ്മദ് ഷയാഷ് മുഖ്യാതിഥിയില്‍നിന്നും ദീപശിഖ ഏറ്റുവാങ്ങി.കെ.ജി.സീനിയര്‍ അധ്യാപിക സയിദ അജ്മല്‍ ഖാന്‍ സ്വാഗതവും അധ്യാപിക ഹെപ്‌സിബ നിക്കോള്‍സെന്‍ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KG organized sports fair
Next Story