ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ കെ.ജി-ഗ്രേഡ് 2 ക്ലാസുകൾ ആഗസ്റ്റ് 16 മുതൽ ഓഫ് ലൈനിലേക്ക് തിരിച്ചെത്തുന്നു
text_fieldsമസ്‌കത്ത്: കടുത്ത വേനൽച്ചൂടിനെ തുടർന്ന് ഓൺലൈൻ പഠനത്തിലേക്ക് മാറ്റിയിരുന്ന ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആഗസ്റ്റ് 16 മുതൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കും. കടുത്ത വേനലിനെ തുടർന്നാണ് ആഗസ്റ്റ് രണ്ടു മുതൽ ക്ലാസുകൾ ഓൺലൈനാക്കിയത്.
നിലവിൽ അന്തരീക്ഷ താപനിലയിൽ കുറവുണ്ടായതിനെ തുടർന്നാണ് ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിക്കുന്നതെന്ന് സ്കൂൾ അധികൃതർ സർക്കുലറിൽ അറിയിച്ചു. ഞായറാഴ്ച മുതൽ കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ സാധാരണ സ്കൂൾ സമയക്രമം അനുസരിച്ച് തന്നെ സ്കൂളുകളിൽ എത്തണം. ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയപ്പോഴും മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് നേരിട്ടുള്ള അധ്യയനം തുടർന്നിരുന്നു.
ഒമാനിൽ കടുത്ത ചൂട് അനുഭവപ്പെട്ട സന്ദർഭങ്ങളിൽ വിദ്യാർഥികൾക്ക് ക്ലാസ് ഏർപ്പെടുത്തിയതിനെതിരെ രക്ഷിതാക്കൾ രംഗത്തുവന്നിരുന്നു. ഇന്ത്യൻ സ്കൂൾ ബോർഡിനും മസ്കത്തിലെ ഇന്ത്യൻ എംബസിക്കും ഇതു സബന്ധിച്ച് രക്ഷിതാക്കൾ നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

