സലാലയിൽ നോമ്പുതുറകൾ സജീവമായി
text_fieldsസലാല: റമദാൻ ആദ്യ ആഴ്ച പിന്നിട്ടതോടെ സലാലയിൽ നോമ്പുതുറകൾ സജീവമായി. പ്രവാസി ഫുട്ബാൾ കൂട്ടായ്മയായ ദോഫാർ ഫുട്ബാൾ ക്ലബ് ലുബാൻ പാലസിലും കായിക പ്രേമികളുടെ വാട്സ് അപ് കൂട്ടായ്മയായ ടീം സലാല ഗൾഫ് സ്റ്റേഡിയത്തിലും ഒരുക്കിയ ഇഫ്താറുകളിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു.
പ്രവാസി കൗൺസിൽ ഗർബിയ ഏരിയയിൽ നടത്തിയ ഇഫ്താറിലും നിരവധി പേർ സംബന്ധിച്ചു. വിവിധ കമ്പനികളുടെ താമസ സ്ഥലങ്ങളിലും മറ്റും നടത്തുന്ന ഇഫ്താറുകളും സജീവമായിട്ടുണ്ട്. കമ്പനികളും മറ്റും അവരുടെ ഉപഭോക്താക്കൾക്കായി നോമ്പുതുറകൾ സംഘടിപ്പിക്കുന്നുണ്ട്. ക്രൗൺ പ്ലാസ ഹോട്ടൽ അവരുടെ ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ച ഇഫ്താറിൽ നിരവധി പേർ സംബന്ധിച്ചു. കെ.എം.സി.സി എല്ലാ വർഷവും നടത്തിവരുന്ന സമൂഹ നോമ്പുതുറ ഇൗമാസം ഒമ്പതിന് ദോഫാർ ക്ലബ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ.എം.ഐ വിവിധ ഏരിയകളിലായി ഒരുക്കുന്ന സമൂഹ നോമ്പുതുറകൾ ആരംഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. പള്ളികളോടനുബന്ധിച്ചുള്ള നോമ്പുതുറകളിലും വലിയ
തിരക്കാണുള്ളത് കനത്ത ചൂട് തുറന്നസ്ഥലങ്ങളിൽ നടക്കുന്ന നോമ്പുതുറകളെ പ്രയാസത്തിലാക്കിയിട്ടുണ്ട്. ഏറ്റവും കനത്ത ചൂടാണ് സലാലയിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
