കേരള വിങ്സ് സോക്കർ കപ്പ് 2022: എഫ്.സി കേരള ജേതാക്കൾ
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം സംഘടിപ്പിച്ച ‘കേരള വിങ് സോക്കർ കപ്പ് 2022’ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായ എഫ്.സി കേരള
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച 'കേരള വിങ് സോക്കർ കപ്പ് 2022' സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ എഫ്.സി കേരള ജേതാക്കളായി. അൽ ഹെയ്ൽ സൗത്തിലുള്ള അൽ നുസൂർ ഫുഡ്ബാൾ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ.
ആവേശകരമായ ഫൈനൽ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെ ഗേമർ സോൺ എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പരാജയപ്പെടുത്തിയത്. യൂനിറ്റി സോക്കർ ഫുട്ബാൾ അക്കാദമി സെക്കൻഡ് റണ്ണർ അപ്പായി. ഒമാൻ ദേശീയ ഫുട്ബാൾ ടീം അംഗം ആയിരുന്ന അബ്ദുൽ മുനീം സുരൂർ കിക്കോഫ് ചെയ്ത ടൂർണമെന്റിൽ 16 ടീമുകളാണ് പങ്കെടുത്തത്. ഫെയർ പ്ലേ അവാർഡ് ഗ്രാന്റ് ഹൈപ്പർ ഒമാൻ നേടി. മികച്ച ഗോൾ കീപ്പർ ആയി ഹക്കീം (എഫ്.സി. കേരള), പ്ലെയർ ഓഫ് ദി ടൂർണമെന്റായി കൈഫ് (എഫ്.സി. കേരള), ടോപ് സ്കോറർ ആയി അസീൽ (യൂനിറ്റി സോക്കർ എഫ്.എ), റിജിൽ (എഫ്.സി. റിയൽ എഫ്.എ), എമർജിങ് പ്ലെയർ ലിസ്ബൻ ( യൂനിറ്റി സോക്കർ ഫുഡ്ബാൾ അക്കാദമി) എന്നിവരെ തെരഞ്ഞെടുത്തു.
ജേതാക്കൾക്ക് സംഘാടക സമിതി വൈസ് ചെയർമാൻ കെ. ബാലകൃഷ്ണൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ സന്തോഷ്കുമാർ, കോ കൺവീനർ നിധീഷ് കുമാർ, റെജു മരക്കാത്ത്, കേരള വിഭാഗം മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളും സംഘാടക സമിതി അംഗങ്ങളും ചേർന്ന് ട്രോഫികളും മെഡലുകളും കൈമാറി. ചടങ്ങിൽ സ്പോർട്സ് കോഓഡിനേറ്റർ നിഷാന്ത് സ്വാഗതവും കോ കൺവീനർ നിധീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

