Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേ​ര​ള വി​ങ്...

കേ​ര​ള വി​ങ് യു​വ​ജ​നോ​ത്സ​വ​ത്തി​ന് സ​ലാ​ല​യി​ൽ തു​ട​ക്കം

text_fields
bookmark_border
ഉ​പ​ഹാ​രം ന​ൽ​കു​ന്നു
cancel
camera_alt

കേ​ര​ള വി​ങ് സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ക​ലാ സ​ന്ധ്യ​യി​ൽ പ്ര​സീ​ത ചാ​ല​ക്കു​ടി​ക്ക്

ഉ​പ​ഹാ​രം ന​ൽ​കു​ന്നു

സ​ലാ​ല: ഐ.​എ​സ്.​സി കേ​ര​ള വി​ഭാ​ഗം സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​നോ​ത്സ​വ​ത്തി​ന് ക​ലാ സ​ന്ധ്യ​യോ​ടെ തു​ട​ക്കം. ക്ല​ബ് മൈ​താ​നി​യി​ൽ ന​ട​ന്ന പ​രി​പാ​ടി ദോ​ഫാ​ർ ക​ൾ​ച്ച​റ​ൽ സ്പോ​ട്സ് ആ​ൻ​ഡ് യൂ​ത്തി​ലെ എ.​ജി.​എം ഫൈ​സ​ൽ അ​ലി അ​ൽ​ന​ഹ്ദി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​യാ​ളി​ക​ളു​ടെ ആ​ദി​ത്യ സം​സ്കാ​ര​ത്തെ അ​ദ്ദേ​ഹം പ്ര​കീ​ർ​ത്തി​ച്ചു. ക​ൺ​വീ​ന​ർ ഡോ. ​ഷാ​ജി.​പി. ശ്രീ​ധ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശി​ഷ്ഠാ​തി​ഥി​ക​ളാ​യ പ്ര​സീ​ത ചാ​ല​ക്കു​ടി​ക്കും മ​നോ​ജ് പെ​രു​മ്പി​ലാ​വി​നും മു​ഖ്യാ​തി​ഥി ഉ​പ​ഹാ​രം ന​ൽ​കി. രാ​കേ​ഷ് കു​മാ​ർ, ഡോ. ​കെ.​സ​നാ​ത​ന​ൻ, ര​മേ​ഷ്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​ണ്ണി​ക്യ​ഷ്ണ​ൻ സ്വാ​ഗ​ത​വും ബൈ​റ ജ്യോ​തി​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

ആ​ദ്യ​മാ​യി സ​ലാ​ല​യി​ലെ​ത്തി​യ പ്ര​സീ​ത മ​നോ​ഹ​ര​മാ​യ നാ​ട​ൻ ശീ​ലു​ക​ൾ പാ​ടി​യും ആ​ടി​യും സ​ദ​സി​നെ ഇ​ള​ക്കി​മ​റി​ച്ചു. മ​നോ​ജ് പെ​രു​മ്പി​ലാ​വും സം​ഘ​വും കൂ​ടി ചേ​ർ​ന്ന​തോ​ടെ മ​ല​യാ​ളി​ക്ക് മ​റ​ക്കാ​നാ​വാ​ത്ത ഒ​രു രാ​വാ​ണ് പ്ര​സീ​ത സ​മ്മാ​നി​ച്ച​ത്. സ​ലാ​ല​യി​ലെ അ​ധ്യാ​പ​ക​ർ ചി​ട്ട​പ്പെ​ടു​ത്തി​യ രം​ഗ​പൂ​ജ, സ്വാ​ഗ​ത ഗാ​നം, സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ഫോ​ക്ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് എ​ന്നി​വ​യും ന​ട​ന്നു.

പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​ൻ എ​ത്തി​യ​വ​രെ​ക്കൊ​ണ്ട് ക്ല​ബ് മൈ​താ​നി നി​റ​ഞ്ഞ് ക​വി​ഞ്ഞി​രു​ന്നു. മു​ഹ്സി​ന ഷെ​റി​ൻ, സു​നി​ൽ നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് പ​രി​പാ​ടി നി​യ​ന്ത്രി​ച്ച​ത്. കേ​ര​ള വി​ങ് എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ നേ​ത്യ​ത്വം ന​ൽ​കി. യുവജനോത്സവ മത്സരങ്ങൾ വെള്ളി, ശനി ദിവസങ്ങളിലായാണ് നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Kerala Wing Youth Festival kicks off in Salalah
Next Story