Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളാ വിങ് രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

text_fields
bookmark_border
കാൽനൂറ്റാണ്ടിന്റെ കലാ-സാംസ്കാരിക-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് ആഘോഷപൂർവമായ സ്മരണ
കേരളാ വിങ് രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
cancel
camera_alt

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിങ്ങിന്റെ രജതജൂബിലി ആഘോഷ ചടങ്ങിൽനിന്ന്

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിങ്ങിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം. ‘രജതോത്സവം’ എന്ന പേരിൽ റൂവിയിലെ അൽ ഫലാജ് ഗ്രാൻഡ് സ്ഫിയർ ഹാളിൽ നടന്ന ഔദ്യോഗിക ചടങ്ങ് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ഉദ്ഘാടനം ചെയ്തു.

ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക ജീവിതത്തിൽ കാൽനൂറ്റാണ്ടായി കേരളാ വിംഗ് നടത്തിവരുന്ന ഇടപെടലുകൾ ശ്രദ്ധേയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അംബാസഡർ പറഞ്ഞു. കലയും സാഹിത്യവും സംസ്കാരവും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും ഒരുപോലെ മുൻനിർത്തി കേരളാ വിങ് നടത്തിയ പ്രവർത്തനങ്ങൾ ഒമാനിലെ പൊതുസമൂഹത്തിൽ ശ്രദ്ധേയമായ സ്വീകാര്യത നേടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാഷണൽ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. പി. മുഹമ്മദലി, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ സുഹൈൽ ഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കെ. എം. എന്നിവർ ചടങ്ങിൽ വിശിഷ്‌ടാതിഥികളായി പങ്കെടുത്തു. കേരളവിഭാഗം മുൻകൺവീനറും നിലവിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറിയുമായ സന്തോഷ് കുമാർ, കേരളവിഭാഗം മുൻകോ കൺവീനറും ലോക കേരളസഭാംഗവുമായ വിൽസൺ ജോർജ്, എംബസി പാനൽ അഡ്വക്കേറ്റ് ഗിരീഷ് കുമാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ എന്നിവർ ആശംസ നേർന്നു.

ഭരണസമിതി അംഗങ്ങളായ ബിബിൻ ദാസ്, റോഫിൻ കെ. ജോൺ, മുജീബ് മജീദ്, ശ്രീജ രമേഷ്, അഞ്ജലി ബിജു, റിയാസ് അമ്പലവൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ട്രഷറർ സുനിത് തെക്കടവൻ നന്ദി പറഞ്ഞു.

സ്ഥാപകാംഗങ്ങളും നിലവിൽ അംഗത്വത്തിലുള്ളവരുമായ പതിനാലംഗങ്ങളെ മെമൻ്റോ നൽകി ആദരിച്ചു. കോ കൺവീനർ ജഗദിഷ് കീരി സ്വാഗതം പറഞ്ഞു. കൺവീനർ അജയൻ പൊയ്യാറ നാൾവഴികൾ ഓർത്തെടുത്തു. കേരള വിഭാഗത്തിൻ്റെ രൂപീകരണത്തിന്നായി അന്നത്തെ ഐ എസ് സി ചെയർമാൻ പരേതനായ സോക്ടർ സതീഷ് നമ്പ്യാർ, അന്നത്തെ ജനറൽ സെക്രട്ടറി ബാബുരാജേന്ദ്രൻ എന്നിവർ നൽകിയ അകമഴിഞ്ഞ പിന്തുണക്ക് അജയ൯ പൊയ്യാറ നന്ദി പറഞ്ഞു. പ്രഥമ കൺവീനർ പി എം ജാബിർ, മറ്റ് കൺവീനർമാർ, വിവിധകാലങ്ങളിലെ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങി സംഘടനയുടെ വളർച്ചക്കായി പ്രവർത്തിച്ചവർക്കെല്ലാം നന്ദി അറിയിക്കുന്നതായി അജയൻ പൊയ്യാറ കൂട്ടിച്ചേർത്തു.

രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളാ വിംഗ് കലാകാരന്മാർ അവതരിപ്പിച്ച രജതകൈരളി നൃത്തശില്പം പ്രശംസനേടി. പ്രശസ്‌ത ഗായിക അനിത ഷെയ്ക്കും സംഘവും ഒരുക്കിയ ഗാനമേളയും അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Wing Silver Jubilee celebrations kick off
Next Story