കേരളവിങ് വായനദിനവും ചങ്ങമ്പുഴ അനുസ്മരണവും
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാവിങിന്റെ നേതൃത്വത്തിൽ നടന്ന വായനദിനവും ചങ്ങമ്പുഴ കൃഷ്ണപിള്ള അനുസ്മരണവും
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാവിങ് നേതൃത്വത്തിൽ വായനദിനവും ചങ്ങമ്പുഴ കൃഷ്ണപിള്ള അനുസ്മരണവും സംഘടിപ്പിച്ചു റൂവിയിലെ കേരളാവിങ് ഓഫീസ് ഹാളിൽ നടന്ന പരിപാടിയിൽ സന്തോഷ് എരിഞ്ഞേരി വായനാദിന സന്ദേശവും ഹാറൂൺ റഷീദ് ചങ്ങമ്പുഴ അനുസ്മരണവും നടത്തി. തുടർന്ന് വിവിധ സാഹിത്യ മേഖലകളിൽനിന്നുള്ള പുസ്തകങ്ങളെ കുറിച്ചുള്ള പരിചയപ്പെടുത്തലും ചങ്ങമ്പുഴ കവിതകളുടെ ആലാപനവും നടന്നു.
കേരളാവിങ് അംഗങ്ങളായ ജുമി സിയാദ്, സജു നായർ, മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, കേരളാവിങ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ജഗദീഷ് കീരി, സുനിത്ത് , റിയാസ് അമ്പലവൻ, മുജീബ്, മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ, പ്രസിഡന്റ് സുനിൽ കുമാർ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ തുടങ്ങിയവർ വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കേരളാ വിങ് അംഗങ്ങളായ പ്രസീദ ഹരി, മൈഥിലി സന്ദീപ് വിദ്യാർഥിനികളായ ധ്യാന നിധീഷ്, എൽ.ജെ. ഋതിക എന്നിവർ കവിതകൾ ആലപിച്ചു. കേരളാ വിങ് കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷതവഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു സ്വാഗതവും ജോയന്റ് സെക്രട്ടറി ജയചന്ദ്രൻ പള്ളിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

