Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്​കത്ത്​ സയൻസ്​ ഫെസ്​റ്റ്​ സയൻസ് പ്രൊജക്​ട് മൽസരം സംഘടിപ്പിച്ചു

text_fields
bookmark_border
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗമായിരുന്നു സംഘാടകർ
മസ്​കത്ത്​ സയൻസ്​ ഫെസ്​റ്റ്​ സയൻസ്   പ്രൊജക്​ട് മൽസരം സംഘടിപ്പിച്ചു
cancel


മസ്​കത്ത്​: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തി​െൻറ ശാസ്ത്ര സാങ്കേതിക വിഭാഗമായ മസ്​കത്ത്​ സയൻസ്​ ഫെസ്​റ്റ്​ ഒമാനിലെ വിദ്യാർഥികള്‍ക്കായി ശാസ്ത്രമേളയും സയൻസ് പ്രൊജക്​ടുകളുടെ പ്രദര്‍ശനവും മത്സരവും സംഘടിപ്പിച്ചു. ഒാൺലൈനിൽ നടന്ന പരിപാടി പ്രശസ്ത ശാസ്ത്രജ്​ഞനും സെന്‍ട്രല്‍ പഞ്ചാബ്‌ യൂനിവേഴ്​സിറ്റി അസി.പ്രൊഫസറുമായ ഡോ.ഫെലിക്സ് ബാസ്​റ്റ്​ ഉദ്​ഘാടനം ചെയ്​തു.


ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ ചെയര്‍മാന്‍ ഡോ. സതീഷ്‌ നമ്പ്യാര്‍, സജി എബ്രഹാം, ഇന്ത്യൻ സ്കൂൾ മുൻ ബോർഡ് ചെയർമാൻ വിൽസൺ ജോർജ് എന്നിവർ പരിപാടികൾക്ക് ആശംസകള്‍ അറിയിച്ചു.


പരിപാടിയുടെ ഭാഗമായി​ െഎ.എസ്​.ആർ.ഒ മുൻ ശാസ്ത്രജ്​ഞൻ പി.എം സിദ്ധാർഥൻ 'ബഹിരാകാശത്തെ ജീവിതം' എന്ന വിഷയത്തെ കുറിച്ചും ബി.എ.ആര്‍.സിയിലെ ശാസ്ത്രജ്ഞൻ കെ ജയരാജൻ 'ന്യൂക്ലിയർ റേഡിയേഷനുകളും അതി​െൻറ പ്രയോഗങ്ങളും' എന്ന വിഷയത്തിലും വെബിനാറുകള്‍ നടത്തി.


മികച്ച പ്രൊജക്ടിനുള്ള ഒന്നാം സമ്മാനം ഇന്ത്യൻ സ്കൂൾ അല്‍ ഗൂബ്രയിലെ നിതിൻ സെന്തിൽനാഥന്‍ നേടി. ദാർസൈത്ത്​ ഇന്ത്യൻ സ്കൂളിലെ സഹാന സന്ദേശ് കുമാർ, പവനാജ് സന്ദേശ് കുമാർ എന്നിവർ രണ്ടാമതെത്തിയപ്പോൾ മുലദ ഇന്ത്യൻ സ്കൂളിലെ അനുപമ രാജ്റെഡ്​ഡിഗിരിക്കാണ്​ മൂന്നാം സ്​ഥാനം. കൂടാതെ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിച്ച പ്രൊജക്ടിനുള്ള സമ്മാനം സൂർ ഇന്ത്യൻ സ്കൂളിലെ സഫാ അമീൻ, അമാൻ അമീൻ എന്നിവരും കരസ്ഥമാക്കി.


രണ്ട് ദിവസങ്ങളായി നടന്ന ശാസ്ത്രമേള അയ്യായിരത്തോളം പേരാണ് സന്ദര്‍ശിച്ചത്. ടച്ച്​ ക്യു ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിച്ച് നടത്തിയ പരിപാടിക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഭാവിയിലും ഇത്തരം പരിപാടികൾ വളരെ വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. ഒമാനിലെ ആദ്യത്തെ മണി എക്സ്ചേഞ്ച് ഗ്രൂപ്പായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജികര്‍. ജി.സി.സി.യിലെ പ്രധാന ഹോസ്പിറ്റൽ ശൃംഖലയായ അബീർ ഹോസ്പിറ്റൽ ആയിരുന്നു പരിപാടിയുടെ പ്രധാന സ്പോൺസർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story