കേരളാവിങ് പുസ്തക പരിചയം സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സ്കൂൾ മസ്കത്ത് മലയാളം വിഭാഗം മേധാവി ബ്രിജി
അനിൽകുമാർ പുസ്തകാസ്വാദനം നടത്തുന്നു
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് സാഹിത്യ വിഭാഗം ഉപകമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തക പരിചയം സംഘടിപ്പിച്ചു. 2024ലെ വയലാർ അവാർഡ് നേടിയ അശോകൻ ചരുവിലിന്റെ ‘കാട്ടൂർ കടവ്’ നോവൽ, ഇന്ത്യൻ സ്കൂൾ മസ്കത്ത് മലയാളം വിഭാഗം മേധാവി ബ്രിജി അനിൽകുമാർ വായനക്കാർക്ക് പരിചയപ്പെടുത്തി. കേരളത്തിന്റെ സാമൂഹിക ചരിത്രത്തോട് ചേർന്നുനിൽക്കുന്ന കാട്ടൂർകടവ് എന്ന നോവൽ ഒരു മികച്ച വായനാനുഭവം നൽകുന്നതായി അവതാരക അഭിപ്രായപ്പെട്ടു.
സന്തോഷ് കുമാർ, അഭിലാഷ് ശിവൻ, നിധീഷ് കുമാർ, ഷിബു അറങ്ങാലി, ചാന്ദിനി മനോജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സത്യാനന്തര കാലത്തെ സൂക്ഷ്മവും സമഗ്രവുമായി വിലയിരുത്തുന്ന നോവൽ കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നോവലുകളിലൊന്നാണെന്ന് എല്ലാവരും വിലയിരുത്തി. കേരള വിങ് റൂവി ഓഫിസ് ഹാളിൽ നടന്ന പരിപാടിയിൽ കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷതവഹിച്ചു.സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു സ്വാഗതവും ജോയന്റ് സെക്രട്ടറി ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

