കേരള വണികവൈശ്യ സംഘം ഓണാഘോഷം
text_fieldsകേരള വണികവൈശ്യ സംഘം പ്രവർത്തകർ സംഘടിപ്പിച്ച ഓണാഘോഷം
മസ്കത്ത്: കേരള വണികവൈശ്യ സംഘം ഒമാൻ ശാഖയുടെ പത്താമത് പൊതുയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു. ഓണം ആഘോഷ പരിപാടിയിൽ പ്രസിഡന്റ് മുരുകേശൻ അധ്യക്ഷത വഹിച്ചു. ജയൻ സ്വാഗതം പറഞ്ഞു.
സോമസുന്ദരം, ട്രഷറർ ഉണ്ണി, വൈസ് പ്രസിഡന്റ് സിന്ധു ജയൻ, ജോ. സെക്രട്ടറി ഡോ. ബിന്ദു മുരുകേഷ്, രവീന്ദ്രൻ, ബിന്ദു രവീന്ദ്രൻ, രാഹുൽ, കുഞ്ഞുമോൻ, അരുൾ, സുജിൻ, സിന്ധു സോമൻ, അഞ്ചു മനോജ്, മനോജ്, ഐശ്വര്യ ഉണ്ണി, ഹരി, വൈഗ എന്നിവർ ഓണാശംസ നേർന്നു.
വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു. പ്രോഗ്രാം സെക്രട്ടറി അർജുൻ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

