ഭാവിയുടെ കൃഷിയറിയാൻ കേരള വിഭാഗം ബാലവേദി
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിങ് ബാലവേദി ആഭിമുഖ്യത്തിൽ ഹൈഡ്രോപോണിക്സ് കൃഷിയിടം സന്ദർശിച്ചപ്പോൾ
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിങ് എം.എസ്.എഫിന്റെയും ബാലവിഭാഗത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ഹൈഡ്രോപോണിക്സ് കൃഷിയിടം സന്ദർശിച്ചു. ഹൈഡ്രോപോണിക്സ് രംഗത്തെ ഏറ്റവും ആധുനികമായ പ്രയോഗങ്ങൾ കുട്ടികളെ പരിചയപ്പെടുത്താനായിരുന്നു പഠന സന്ദർശനം.
കേരള വിങ് കുട്ടികളും രക്ഷിതാക്കളും അടക്കം എഴുപതോളം പേർപങ്കെടുത്തു. കാർഷികരംഗത്തെ എൻജിനീയർമാർ കുട്ടികൾക്ക് കൃഷിരീതിയെ കുറിച്ചു വിശദീകരിച്ചു നൽകി. ഹൈഡ്രോപോണിക്സ് രീതിയിൽ ചെടികൾ നേടുന്നതിനുള്ള പ്രവൃത്തി പരിചയ സെഷനും ക്രമീകരിച്ചു. കേരള വിങ് ശാസ്ത്ര വിഭാഗം സെക്രട്ടറി റോഫിൻ കെ. ജോൺ ഉപഹാരം കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

