കേരള പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ജഴ്സി - ട്രോഫി പ്രകാശനം
text_fieldsമലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസൺ ജഴ്സി - ട്രോഫി പ്രകാശനത്തിൽനിന്ന്
സുഹാർ: ഒമാനിലെ വടക്കൻ ബാത്തിനയിലെ, സുഹാർ, സഹം, കാബൂറ, ബുറൈമി പ്രദേശത്തെ മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസണിന്റെ ടീം ജഴ്സിയും ട്രോഫിയും പ്രകാശനം ചെയ്തു. ഫെബ്രുവരി 6, 13 തീയതികളിലായി സോഹാറിൽ നടക്കും. ആദ്യ സീസൺ ക്രിക്കറ്റ് പ്രേമികൾ നെഞ്ചേറ്റിയതോടെ രണ്ടാം സീസണിലേക്കു പുതിയ രണ്ട് ടീം കൂടി മത്സരിക്കാൻ ഒരുങ്ങി. കേരളത്തിലെ എട്ട് ജില്ലകളുടെ പേരിലായി 8 ടീമുകളാണ് പങ്കെടുക്കുന്നത്. ഡിസംബർ മാസം കേരള പ്രീമിയർ ലീഗന്റെ കളിക്കാരുടെ ലേലം നടന്നിരുന്നു. ജഴ്സി ലോഞ്ചും ട്രോഫി പ്രകാശന ചടങ്ങും സുഹാറിലെ മലബാർ പാരിസ് റസ്റ്റാറന്റ് ഹാളിൽ നടന്നു. ചടങ്ങിൽ നോർത്ത് ബാതിന ഏരിയയിലുള പ്രമുഖർ പങ്കെടുത്തു. ഷബീർ മാളിയേക്കൽ അധ്യക്ഷതവഹിച്ചു. സ്വാഗതം ബിജു കാക്കപ്പോയിലും നന്ദി സിയാദും നിർവഹിച്ചു. സ്പീക്കർ എ.എൻ. ഷംസീർ ടൂർണമെന്റിന് നൽകിയ ആശംസ വിഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു.
അസോസിയേറ്റ് സ്പോൺസർസ് ആയാ ബദ്ർ സമാ ഹോസ്പിറ്റൽ, മാവ ക്ലിനിക്, ടെക്സൽ സൊല്യൂഷൻ ന്റെ പ്രതിനിധികൾ ചടങ്ങിൽ സംസാരിച്ചു. സീസൺ2 വൻ വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് സംഘടക സമിതി അംഗങ്ങളായ ജിജു, ജിമ്മി, സഹീർ, പ്രസാദ് എന്നിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

