കേരളം-ഒമാൻ ഏകദിന മത്സരത്തിന് ഇന്ന് മസ്കത്തിൽ തുടക്കം
text_fieldsകേരള ക്രിക്കറ്റ് ടീം മസ്കത്തിൽ പരിശീലനത്തിൽ
മസ്കത്ത്: : മസ്കത്തിലെ മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകർന്ന് കേരളം-ഒമാൻ ഏകദിന മത്സരങ്ങൾക്ക് തിങ്കളാഴ്ച മുതൽ തുടക്കമാകും. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഇന്നത്തെ കളിയടക്കം മൂന്നു മത്സരങ്ങൾ പകലും രാത്രിയുമായിട്ടാണ് നടക്കുക.
അതു ഏതൊക്കെയണെന്ന് വരും ദിവസങ്ങളലേ അറിയൂ. വരാനിരിക്കുന്ന സീസണിന് മുന്നോടിയായാണ് ഐ.സി.സി റാങ്കിങിലുള്ള ദേശീയ ടീമിനെ നേരിടനായി കേരളം ഒമാനിലെത്തിയിരിക്കുന്നത്. പരിശീലന മത്സരങ്ങളിൽ പങ്കെടുക്കുന്ന 16 അംഗ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസ്ഹറുദ്ദീൻ ആണ് ടീമനെ നയിക്കുക. ഐ.പി.എൽ മത്സരം നടക്കുന്നതിനാൽ സഞ്ജു സാംസണും സച്ചിൻ ബേബിയും സ്ക്വാഡിൽ ഇടം പിടിച്ചിട്ടില്ല. മത്സരങ്ങൾക്കുള്ള കേരള ടീമിന്റെ തയാറെടുപ്പ് ക്യാമ്പ് തിരുവനന്തപുരത്ത് നടന്നിരുന്നു.കാണികൾക്ക് പ്രവേശനം അനുവദിക്കും.
കഴിഞ്ഞ രജ്ഞി സീസണിൽ തകർപ്പൻ ഫോമിലായിരുന്നു കേരള ടീം. 90 വർഷത്തെ പാരമ്പര്യമുള്ള ടൂർണമെന്റിൽ കന്നികീടം ലക്ഷ്യമിട്ടിറങ്ങിയ കേരത്തെ സമനിലയിൽ തളച്ച് ഒടുവിൽ വിദർഭ കിരീടം ചൂടുകയായിരുന്നു. ലോകോത്തര മത്സങ്ങൾ കളിച്ച് പ്രവർത്തന പരിചയമുള്ള ഒമാനുമായുള്ള കളി മികച്ച അനുഭമായിരിക്കും കേരള ടീമിന് സമ്മാനിക്കുക.
മത്സരം തീർച്ചയായും വെല്ലുവിളിയായിരിക്കുമെന്നും അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഒമാനുമായുള്ള കളി കേരളത്തിന് ഗുണം ചെയ്യുമെന്ന് കേരള ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഗൾഫ് മാധ്യത്തോട് പറഞ്ഞു. ലോകകപ്പ് യോഗ്യത മത്സരങ്ങളടക്കം വരാനുള്ളതിനാൽ ഒമാനും മികച്ച മുന്നൊരുക്കമായാണ് മത്സരത്തെ കാണുന്നത്.
കേരള ടീം അംഗങ്ങള്‍ : രോഹന് എസ് കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്, സല്മാന് നിസാര്‍, മുഹമ്മദ് അസറുദ്ദീന്, ഷോണ്‍ റോജര്‍, ഗോവിന്ദ് ദേവ് ഡി പൈ, അഭിഷേക് പി നായര്‍, അബ്ദുള്‍ ബാസിത് പി എ, അക്ഷയ് മനോഹര്‍, ഷറഫുദീന്‍ എന്‍.എം, നിധീഷ് എം.ഡി, ബേസില്‍ എന്‍.പി, ഏദന്‍ അപ്പിള് ടോം, ശ്രീഹരി എസ് നായര്‍, ബിജു നാരായണന് എന്‍, മാനവ് കൃഷ്ണ. ഹെഡ് കോച്ച് - അമയ് ഖുറേസിയ, അസിസ്റ്റ്റ് കോച്ച് - രജീഷ് രത്നകുമാര്‍, നിരീക്ഷകന് - നാസിര്‍ മച്ചാന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

