കേരള മാപ്പിള കലാ അക്കാദമി മസ്കത്ത് ചാപ്റ്റർ കുടുംബസംഗമം
text_fieldsകേരള മാപ്പിള കലാ അക്കാദമി മസ്കത്ത് ചാപ്റ്റർ കുടുംബ സംഗമത്തിൽ ഉപദേശക സമിതി
ചെയർമാൻ ഡോക്ടർ സിദ്ദീഖ് മങ്കട മുഖ്യ പ്രഭാഷണം നടത്തുന്നു
മസകത്ത്: കേരള മാപ്പിള കലാ അക്കാദമി മസ്കത്ത് ചാപ്റ്റർ കുടുംബ സംഗമം സീബിൽ നടന്നു. മാപ്പിള കലകളിൽ പ്രധാന ഇനമായ കോൽക്കളി അരങ്ങേറ്റവും നടത്തി. കോൽക്കളി പരിശീലകനായ ജനറൽ സെക്രട്ടറി നാസർ കണ്ടിയിലെന്റെ നേതൃത്വത്തിൽ പരിശീലനം നേടിയ കോൽക്കള്ളി ടീമിന്റേതായിരുന്നു അരങ്ങേറ്റം. കോൽക്കളി ഗുരുക്കൾക്കുള്ള ക്യാശവാർഡും ഉപഹാരവും അലി മൊഗ്രാൽലും അഷ്കർ പട്ടാമ്പിയും ചേർന്നുനൽകി. കുടുംബ സംഗമം ചാപ്റ്റർ ഉപദേശക സമിതി അംഗം പറമ്പത്ത് അബൂബക്കർ ഉദ്ഘാടനം ചെയ്തു.ഉപദേശക സമിതി ചെയർമാൻ ഡോക്ടർ.സിദ്ദീഖ് മങ്കട മുഖ്യ പ്രഭാഷണം നടത്തി.
ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ വാണിമേൽ അധ്യക്ഷത വഹിച്ചു.ഉപദേശക സമിതി അംഗം നൗഷാദ് കാക്കേരി, ചാപ്റ്റർ ഭാരവാഹികളായ, നിസാം അണിയാരം, മുനീർ മാസ്റ്റർ കോട്ടക്കൽ, ഫിറോസ് ഹസ്സൻ, ലുഖ്മാൻ കതിരൂർ, സമീർ കുഞ്ഞിപ്പള്ളി, ആഷിക് തങ്ങൾ, അജ്നാസ് കുറ്റ്യാടി, സി.കെ. മുഹമ്മദ്, ഷൗക്കത്ത് ആലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.മിഥിലാജ് വാണിമേൽ, സി.സി. റാഷിദ് കല്ലേരി, അഷ്കർ പട്ടാമ്പി എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

