കേരള മാപ്പിള കലാ അക്കാദമി മസ്കത്ത് ചാപ്റ്റർ നിലവിൽ വന്നു
text_fieldsഡോ. സിദ്ദീഖ് മങ്കട (ഉപദേശക സമിതി ചെയർ), ഫൈസൽ വാണിമേൽ (പ്രസി), നാസർ കണ്ടിയിൽ (ജന. സെക്ര), സിദ്ധീഖ് എ.പി. കുഴിങ്ങര (ട്രഷ), സമീർ കുഞ്ഞിപ്പള്ളി ( ഓർഗനൈസ് സെക്ര)
മസ്കത്ത്:കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ 25 വർത്തോളമായി പ്രവർത്തിക്കുന്ന കേരള മാപ്പിള കലാ അക്കാദമിയുടെ പുതിയ ചാപ്റ്റർ മസ്കത്തിൽ രൂപവത്കരിച്ചു.
മസ്കത്തിലെ ഹൽ ബാൻ ഫാം ഹൗസിൽ നടത്തിയ പ്രഥമ യോഗത്തിൽ കേരള മാപ്പിള കലാ അക്കാദമി ആക്ടിങ് പ്രസിഡന്റ് എ. കെ. മുസ്തഫ തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ 27ന് കോഴിക്കോട് നടക്കുന്ന സിൽവർ ജൂബിലി സമാപനസമ്മേളനവും അവാർഡ് ദാന പരിപാടിയും മാപ്പിള കലാ അക്കാദമി നടത്തി വരുന്ന ശിൽപശാല, ചാരിറ്റി പ്രവർത്തനം തുടങ്ങിയ കാര്യങ്ങളും സിൽവർ ജൂബിലിയോടാനുബന്ധിച്ചു നടത്തുന്ന പദ്ധതിയും എ.കെ മുസ്തഫ വിശദീകരിച്ചു.
വ്യാഴാഴ്ച രാത്രി ഏഴ് മുതൽ മാപ്പിള കലാ അക്കാദമിയുടെ ലോഞ്ചിങ് നടത്താനും വിവിധ കലാപരിപാടിയും കോൽക്കളി അരങ്ങേറ്റവും ഇശൽ വിരുന്നും നടത്താനും യോഗം തീരുമാനിച്ചു യോഗത്തിൽ കേരള മാപ്പിള കലാ അക്കാദമി മസ്ക്കത്ത് ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ വാണിമേൽ അദ്ധ്യക്ഷധ വഹിച്ചു.
സമീർ കുഞ്ഞിപ്പള്ളി സ്വാഗതവും നാസർ കടമേരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഡോ. സിദ്ദീഖ് മങ്കട (ഉപദേശക സമിതി ചെയർ), സുനിൽ കൈതാരം മാസ്റ്റർ, ടി. ആൽബിൻ ജോർജ് (വൈസ് ചെയ), എ.കെ.കെ.തങ്ങൾ, പി.എ.വി അബൂബക്കർ ഹാജി, നൗഷാദ് കാക്കേരി (രക്ഷാധികാരികൾ), ഫൈസൽ വാണിമേൽ (പ്രസി), നാസർ കണ്ടിയിയിൽ (ജന. സെക്രട്ടറി), സമീർ കുഞ്ഞിപ്പള്ളി ( ഓർഗനൈസ് സെക്രട്ടറി),സിദ്ധീഖ് എ.പി. കുഴിങ്ങര (ട്രഷ), നിസാം അണിയാരം, ഫിറോസ് ഹസ്സൻ
ഖാലിദ് കണ്ണൂർ, മുനീർ മാസ്റ്റർ കോട്ടക്കൽ, സി.കെ.മുഹമ്മദ് (വൈ. പ്രസി), ഷൗക്കത്ത് ആലപ്പുഴ, അനസ് എടക്കര
മുഹമ്മദലി മൊഗ്രാൽ, സൈനുദ്ധീൻ കൊടുവള്ളി, ലുക്മാൻ കതിരുർ ( ജോ.സെക്ര), അക്ബർ ഷാ ചാവക്കാട്, മിഥലാജ് വാണിമേൽ, ഷഫീഖ് തങ്ങൾ, അഷ്കർ പട്ടാമ്പി, സി.സി. റാഷിദ്, ഇസ്ഹാഖ് നാദാപുരം, അജ്നാസ് കുറ്റ്യാടി (പ്രോഗ്രാം കോർഡിനേറ്റേഴ്സ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

