Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടിസ രണ്ടുലക്ഷം രൂപ കൈമാറി
text_fieldsbookmark_border
സലാല: പ്രളയ ദുരിതബാധിതരെ സഹായിക്കുന്നതിനായി ടിസ (തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഷജീർഖാനാണ് ചെക്ക് മുഖ്യമന്ത്രിക്ക് നൽകിയത്.
ടിസയുടെ മുൻ ഭാരവാഹി അശോകനും മറ്റു പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. നേരത്തേ ടിസ ശേഖരിച്ച സാധനങ്ങൾ കോഴിക്കോട് എത്തിച്ചിരുന്നു. ലഭ്യമാകുന്ന മുറക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കുമെന്ന് പ്രസിഡൻറ് റസൽ മുഹമ്മദ് അറിയിച്ചു.
Next Story
