പ്രളയദുരിതം: സഹായമെത്തിക്കാൻ കച്ചവടവുമായി കുട്ടിക്കൂട്ടം
text_fieldsമസ്കത്ത്: ആഭരണ കച്ചവടത്തിലൂടെ പ്രളയ ബാധിതർക്കുള്ള സഹായത്തിൽ ചെറിയ പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് മലയാളികളായ ഇൗ കുട്ടിക്കൂട്ടം. അൽ ഖുവൈർ റാഡിസൺ ബ്ലൂ ഹോട്ടലിന് സമീപത്തുള്ള ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരും ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളുമായ നന്ദനയും സ്വാതിയും സുഹൃത്തുക്കളായ മിന്നിയും മൊഹിത്തുമാണ് ബുധനാഴ്ച ഫ്ലാറ്റിൽ ആഭരണ കച്ചവടവുമായി രംഗത്തിറങ്ങിയത്.
ഫ്ലാറ്റിലെ പ്രധാന വഴിയിൽ നിരത്തിവെച്ച ആഭരണങ്ങളുമായി ഇരിക്കുന്ന കുട്ടികളെ കണ്ട് ആദ്യം താമസക്കാർ അമ്പരന്നെങ്കിലും കച്ചവടത്തിെൻറ ഉദ്ദേശ്യമറിഞ്ഞപ്പോൾ എല്ലാവരും നിറഞ്ഞ പിന്തുണയാണ് നൽകിയതെന്ന് ഇവർ പറയുന്നു. ഉച്ചക്ക് രണ്ടുമുതൽ വൈകീട്ടുവരെ നീണ്ട കച്ചവടത്തിലൂടെ 40 റിയാലാണ് സ്വരൂപിച്ചത്. നന്ദനയുടെ സ്വാതിയുടെയും അമ്മയായ റാന്നി മെഴുവേലി സ്വദേശി ഹേനയുടെ റൂവിയിലെ ബ്യൂട്ടിക്കിലെ ആഭരണങ്ങളാണ് വിൽപനക്കായി നിരത്തിയത്. വീ ഹെൽപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്വരൂപിച്ച ദുരിതാശ്വാസ വസ്തുക്കൾ നാട്ടിലേക്ക് അയക്കുന്നതിനുള്ള ചെലവിനത്തിൽ മുതൽ കൂട്ടുന്നതിനായാണ് ഇങ്ങനെയൊരു ആശയം മനസ്സിൽ തോന്നിയതെന്ന് ഹേന പറയുന്നു. കൂട്ടുകാരിയായ പറവൂർ സ്വദേശി െഎശ്വര്യയും ഒരുക്കങ്ങളിൽ സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
