കേരള ഫെസ്റ്റ് 2025ന്റെ കൊടിനാട്ടല്‍ നടന്നു
text_fieldsകേരള ഫെസ്റ്റ് 2025ന്റെ കൊടിനാട്ടല്‍ ചടങ്ങിൽനിന്ന്
മസ്കത്ത്: എറണാകുളം റെസിഡന്റ് അസോസിയേഷന് (ഇറ), സ്നേഹക്കൂട്, സ്നേഹതീരം, ഒമാന്‍ കൃഷിക്കൂട്ടം, ദ ഗാര്‍ഡന്‍സ് ബൈ സാബ്രീസുമായി സഹകരിച്ച് നടത്തുന്ന കേരള ഫെസ്റ്റ് 2025ന്റെ കൊടിനാട്ടല്‍ കര്‍മം സാബ്രി ഹാരിദ് നിര്‍വഹിച്ചു. ഫൈസല്‍ പോഞ്ഞാശ്ശേരി, അനീഷ് സെയ്ദ്, ജിതിന് വിനോദ് അബ്ദുല്‍ സലാം, ഡോ. സൂരജ്, അലക്സാണ്ടര്‍ കുരുവിള, ശ്രീകുമാര്‍, അനില്‍ അലക്സ് സുധീഷ്, അജീഷ് എന്നിവര്‍ സംബന്ധിച്ചു.ഓണത്തിനോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ഉത്സവമാമാങ്കം ആയിരിക്കും 28, 29, 30 തീയതികളില്‍ വൈകീട്ട് ഏഴ് മണി മുതല്‍ നടത്തുന്ന കേരള ഫെസ്റ്റ് എന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിലെ തനത് ആഭരണങ്ങളും കളിക്കോപ്പുകളും വസ്ത്രങ്ങളും ഭക്ഷണങ്ങളും ഉള്‍പ്പെടുന്ന സ്റ്റാളുകളും കലാകായിക മത്സരങ്ങളും പരിപാടിക്ക് മാറ്റുകൂട്ടും. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

