Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേരള എൻജിനീയേഴ്‌സ്...

കേരള എൻജിനീയേഴ്‌സ് ഫാമിലി മസ്കത്ത്; ഫാമിലി ക്വിസ് ആവേശമായി

text_fields
bookmark_border
Kerala Engineers Family Muscat
cancel
camera_alt

കേ​ര​ളാ എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫാ​മി​ലി മ​സ്ക​ത്ത് സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി ക്വി​സ് മ​ത്സ​ര​ത്തി​ൽ നി​ന്ന്

മ​സ്ക​ത്ത്: കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫാ​മി​ലി മ​സ്ക​ത്ത് ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി ക്വി​സ് ആ​വേ​ശ​മാ​യി. ടി.​കെ.​എം കോ​ള​ജ് അ​ലും​നി നേ​തൃ​ത്വ​ത്തി​ൽ അ​ൽ ഹൈ​ൽ നാ​ഷ​ണ​ൽ യൂ​നി​വേ​ഴ്സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​രം ഒ​മാ​നി​ലെ പ്ര​ശ​സ്ത ക്വി​സ് മാ​സ്റ്റ​ർ ഹ​ലാ ജ​മാ​ൽ ആ​ണ് ന​യി​ച്ച​ത്. മൂ​ന്നു പേ​ർ അ​ട​ങ്ങു​ന്ന ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ടീ​മു​ക​ളു​ടെ ക്ര​മീ​ക​ര​ണം. പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ 40ല​ധി​കം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി എ​ൻ​ജി​നീ​യ​ർ അലുമ്നി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലുമ്​നി റ​ണ്ണ​റ​പ്പും ക​ണ്ണൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അലുമ്നി സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പു​മാ​യി.

കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് ട്രി​വാ​ൻ​ഡ്രം അ​ലു​മ്‌​നി, ടി.​കെ.​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് അലുമ്​നി, എ​ൻ.​എ​സ്.​എ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് അ​ലുമ്​നി എ​ന്നി​വ​യാ​ണ് നാ​ല്, അ​ഞ്ച്, ആ​റ് സ്ഥാ​ന​ങ്ങ​ളി​ൽ. 11 ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് മ​ല​യാ​ളി എ​ൻ​ജി​നീ​യ​ർ അലുമ്നി പ്രൈം ​പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി.

ടി.​കെ.​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് അ​ലുമ്നി​​യു​ടെ ഏ​ഴു ടീ​മു​ക​ളും ക​ണ്ണൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലുമ്നിയു​ടെ ആ​റ് ടീ​മു​ക​ളും പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ട്രോ​ഫി​ക​ളും വി​വി​ധ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ക്വി​സ് മ​ത്സ​ര പ​ര​മ്പ​ര​യു​ടെ 21ാമ​ത് എ​ഡി​ഷ​നാ​ണ് ഇ​ക്കു​റി അ​ര​ങ്ങേ​റി​യ​ത്. പ്ര​സി​ഡ​ന്‍റ് ഡി​ക്കി ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ർ, നൗ​ഷാ​ദ് അ​ബ്ദു​ൽ ഹ​മീ​ദ്, മൃ​ണാ​ൾ ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsKerala Engineers Family Muscat
News Summary - Kerala Engineers Family Muscat; The family quiz is exciting
Next Story