Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേ​ര​ള വി​ഭാ​ഗം...

കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വം സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ള്‍ 10ന്

text_fields
bookmark_border
കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വം സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ള്‍ 10ന്
cancel

​മ​സ്ക​ത്ത്​: മ​സ്ക​ത്തി​ലെ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്‌ ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​നോ​ത്സ​വ മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ള്‍ ന​വം​ബ​ർ 10ന്​ ​ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

ചി​ത്ര​ര​ച​ന, പെ​യി​ന്റി​ങ്​ മ​ത്സ​ര​ങ്ങ​ള്‍ രാ​വി​ലെ​യും ലേ​ഖ​നം, ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന തു​ട​ങ്ങി​യ​വ (മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും) അ​ന്നേ ദി​വ​സം ഉ​ച്ച​ക്കു​ശേ​ഷ​വു​മാ​യി​രി​ക്കും ന​ട​ക്കു​ക. ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ന​ട​ക്കു​ന്ന ചി​ത്ര ര​ച​ന, പെ​യി​ന്റി​ങ്, സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ ത​ത്സ​മ​യം പേ​ര് ന​ൽ​കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 97881264, 98962424 എ​ന്നീ മൊ​ബൈ​ല്‍ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

യു​വ​ജ​നോ​ത്സ​വ​മ​ത്സ​ര​ങ്ങ​ളി​ലെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ 24 മു​ത​ൽ ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​യി കു​ട്ടി​ക​ളും മു​തി​ര്‍ന്ന​വ​രും ഉ​ള്‍പ്പെ​ടെ എ​ണ്ണൂ​റി​ലേ​റെ പേ​ര്‍ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ര​ച​നാ​മ​ത്സ​ര​ങ്ങ​ളി​ലും മി​ക​ച്ച പ​ങ്കാ​ളി​ത്തം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth FestivalLiterary CompetitionKerala Division
News Summary - Kerala Division Youth Festival Literary Competition on 10th
Next Story