കേരള വിഭാഗം ഓണാഘോഷം ഇന്ന്
text_fieldsമസ്കത്ത്: ഇന്ത്യന് സോഷ്യല് ക്ലബ് കേരള വിഭാഗത്തിന്റെ ഈ വര്ഷത്തെ ഓണാഘോഷം വെള്ളിയാഴ്ച നടക്കും. റൂവിയിലെ അല് ഫലാജ് ഹോട്ടലില് വൈകിട്ട് ആറു മണി മുതലാണ് ആഘോഷ പരിപാടികള് ആരംഭിക്കുക. പ്രശസ്ത ഗായകന് അലോഷി അവതരിപ്പിക്കുന്ന ഗസല് ആണ് പരിപാടിയുടെ പ്രധാന ആകര്ഷണം.
കേരള വിഭാഗം കലാകാരികള് അവതരിപ്പിക്കുന്ന ക്ലാസ്സിക്കല് നൃത്ത നാട്യശില്പ്പം നൃത്തവും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. കൂടാതെ തൃച്ചുര് സുരേന്ദ്രന്റെ നേതൃത്വത്തില് മസ്കത്ത് പഞ്ചവാദ്യ സംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യവും ഓണാഘോഷങ്ങള്ക്ക് മിഴിവേകും.
രണ്ടു വര്ഷത്തിനു ശേഷം കേരള വിഭാഗം വിപുലമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിലേക്ക് മുഴുവന് മലയാളികളെയും സ്വാഗതം ചെയ്യുന്നതായും പ്രവേശനം സൗജന്യമായിരിക്കുമെന്നും കേരള വിഭാഗം വാര്ത്താ കുറിപ്പില് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

