കേരള ഡിപ്ലോമ എൻജിനീയേഴ്സ് അസോസിയേഷൻ വാർഷികം
text_fieldsകേരള ഡിപ്ലോമ എൻജിനീയേഴ്സ് അസോസിയേഷൻ 21ാമത് വാർഷികം ലോക കേരളസഭ
അംഗം ബിന്ദു പാറയിൽ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: കേരള ഡിപ്ലോമ എൻജിനീയേഴ്സ് അസോസിയേഷൻ 21ാമത് വാർഷികം ലോക കേരളസഭ അംഗം ബിന്ദു പാറയിൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തിനകത്തും പുറത്തും വികസന മേഖലയിൽ എൻജിനീയർമാർ വഹിക്കുന്ന പങ്ക് വിസ്മരിക്കാനാകാത്തതാണെന്നും എന്നാൽ ഇക്കൂട്ടരുടെ നേട്ടം കൈവശമാക്കുന്നത് വ്യവസായികളും സർക്കാറുകളുമാണെന്നും ബിന്ദു ഓർമിപ്പിച്ചു.
അടുത്ത ലോകകേരള സഭയിൽ പ്രവാസികളായ ഡിപ്ലോമ എൻജിനീയർമാരുടെ പ്രോജക്ട് നൽകിയാൽ കേരള സർക്കാറിൽ തന്റെ കഴിവിന്റെ പരമാവധി സമ്മർദം ചെലുത്തി നടപ്പാക്കാൻ ശ്രമിക്കുമെന്നും ബിന്ദു പാറയിൽ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് എൻ.ഒ. ഉമ്മൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പ്രിജി കൊട്ടാരക്കര വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സന്തോഷ് കുമാർ (കേരള വിങ്), സജി ഔസഫ് (ഒ.ഐ.സി.സി), സുകുമാരൻ നായർ (എൻ.എസ്.എസ്), കോട്ടയം ജയൻ (മൈത്രി), അഡ്വ. പ്രസാദ്, സജി ഉതുപ്പാൻ, ബിനീഷ് മുരളി, നിഷാദ് തിരൂർ എന്നിവർ സംസാരിച്ചു. ദീർഘകാലമായി സംഘടനയെ നയിക്കുന്ന പ്രസിഡന്റ് എൻ.ഒ. ഉമ്മനെ യോഗത്തിൽ ആദരിച്ചു.
അകാലത്തിൽ വേർപിരിഞ്ഞ മുൻ ഭാരവാഹികളായ പുഷ്പരാജ പണിക്കർ, ജോസഫ് ചാണ്ടി, മുകുന്ദൻ തൃശൂർ എന്നിവരെ അനുസ്മരിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി മുതിർന്ന അംഗങ്ങൾ കേക്ക് മുറിച്ചു. ജോസ് പോൾ, മേരിക്കുട്ടി പണിക്കർ, സുനിത കുമാരി, സജി വർഗീസ്, രാജേന്ദ്രൻ ഉണ്ണിത്താൻ, ദിനേശ് ലാൽ, മനോജ് എബ്രഹാം, റിയാസ് കരുനാഗപ്പള്ളി, നവീൻ ചാത്തന്നൂർ, വിമൽ കുമാർ, പി.വി. രമേശ്, ജയകുമാർ, ബിനു ആലപ്പി, അജോ കട്ടപ്പന എന്നിവർ നേതൃത്വം നൽകി. പ്രിജി കൊട്ടാരക്കര സ്വാഗതവും മാഹി സുനീത് കുമാർ നന്ദിയും പറഞ്ഞു. നാസർ ആലുവയുടെ നേതൃത്വത്തിൽ മസ്കത്ത് സിംഫണിയുടെ ഗാനമേളയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

