കേരള കപ്പ് 2025; ടോപ് ടെൻ ബർക്ക ജേതാക്കൾ
text_fieldsഹംരിയ ഫ്രണ്ട്സ് നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള കപ്പ് 2025 ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ടോപ് ടെൻ ബർക്ക എഫ്.സി ട്രോഫിയുമായി
മസ്കത്ത്: ഹംരിയ ഫ്രണ്ട്സ് നേതൃത്വത്തിൽ ഒമാൻ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച കേരള കപ്പ് 2025 ഫുട്ബാൾ ടൂർണമെന്റിൽ ടോപ് ടെൻ ബർക്ക എഫ്.സി ജേതാക്കളായി. ഫൈനൽ മത്സരത്തിൽ മഞ്ഞപ്പട എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അവർ ചാമ്പ്യന്മാരായത്. 12 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ മഞ്ഞപ്പട എഫ്.സി രണ്ടാം സ്ഥാനവും റിയലക്സ് എഫ്.സി മൂന്നാം സ്ഥാനവും നേടി. മസ്കത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിപേരാണ് മത്സരം കാണുന്നതിന് ഒമാൻ കൺവെൻഷൻ സെന്ററിലെ ഫുട്ബാൾ ഗ്രൗണ്ടിൽ എത്തിയത്.
ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനുള്ള പുരസ്കാരം മഞ്ഞപ്പട എഫ്.സിയുടെ വൈശാഖ് കരസ്ഥമാക്കി. മികച്ച ഗോൾ കീപ്പറായി അച്ചു (ടോപ് ടെൻ ബർക്ക), ടോപ്പ് സ്കോറർ ആയി ഹിലാസ് (ടോപ് ടെൻ ബർക്ക), ഡിഫെൻഡറായി റിഷു (മഞ്ഞപ്പട എഫ്.സി) എന്നിവരും വ്യക്തിഗത പുരസ്കാരങ്ങൾ നേടി. വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡും ഒമാനിലെ സാമൂഹികപ്രവർത്തകരായ അനു ചന്ദ്രൻ, സന്തോഷ് കുമാർ, റെജു മരക്കാത്ത്, മനോജ് പെരിങ്ങേത്ത് എന്നിവർ കൈമാറി. ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സംഘാടകസമിതി അംഗങ്ങളായ സിയാദ്, രഘു, ജുമി സിയാദ്, ഷാനിഫ്, നൂറുദീൻ തുടങ്ങിയവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

