കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് മസ്കത്തിൽ നിന്ന് പോയയാൾ
text_fieldsമസ്കത്ത്: കേരളത്തിൽ ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചത് മസ്കത്തിൽ നിന്ന് പോയയാൾ. കണ്ണൂർ ഇരിട്ടി പയഞ്ചേരിമുക്കിലെ പി.കെ. മുഹമ്മദ് (അർച്ചന മുഹമ്മദ്-70) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഉൾപ്പെടെ ഇദ്ദേഹം ചികിത്സയിലായിരുന്നു.
മേയ് 23ന് കണ്ണൂരിലേക്കുള്ള വന്ദേഭാരത് വിമാനത്തിലാണ് ഇദ്ദേഹവും ഭാര്യയും മകനും മകെൻറ ഭാര്യയും കുട്ടികളും നാട്ടിലേക്ക് മടങ്ങിയത്. തുടർന്ന് വീട്ടുനിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിനും ഭാര്യക്കും മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ദീർഘകാലം മത്ര സൂഖിൽ ഇമിറ്റേഷൻ ജ്വല്ലറി നടത്തിയിരുന്ന ഇദ്ദേഹത്തിെൻറ മരണവാർത്ത സൂഖിലെ കച്ചവടക്കാരും തൊഴിലാളികളും ഞെട്ടലോടെയാണ് ശ്രവിച്ചത്. മത്രയിലെ ദുബൈ ഷോപ്പിങ്ങ്, എമിറേറ്റ് ഷോപ്പിങ്ങ് സ്ഥാപനങ്ങളുടെ ഉടമകളായ സാദിക്ക്, ഷാനിദ് എന്നിവരാണ് മക്കൾ. മരുമകൻ സിദ്ദീഖും ഒമാനിൽ ബിസിനസുകാരനാണ്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പ്രവാസം അവസാനിപ്പിച്ച ഇദ്ദേഹം മക്കളൊക്കെ ഒമാനിൽ ആയതിനാൽ കുടുംബ വിസയിൽ വന്നുപോയിരിക്കുകയായിരുന്നു. ഇദ്ദേഹത്തെ സ്നേഹ പൂര്‍വ്വം എല്ലാവരും ആപ്പ എന്നാണ് വിളിച്ചിരുന്നത്. സൂഖിൽ വരുേമ്പാഴെല്ലാം ചിരിച്ച മുഖത്തോടെ വലിപ്പചെറുപ്പമില്ലാതെ എല്ലാവരോടും ഇടപെട്ടിരുന്നയാളാണ് ഇദ്ദേഹമെന്ന് മത്രക്കാർ ഒാർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
