പ്രവാസികളെ പരിഗണിച്ച ബജറ്റെന്ന് വിലയിരുത്തൽ
text_fieldsമസ്കത്ത്: രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥയെത്തന്നെ താങ്ങിനിർത്തുന്ന പ്രവാസികളെ പരിഗ ണിച്ച ബജറ്റാണ് ധനകാര്യ മന്ത്രി തോമസ് െഎസക് അവതരിപ്പിച്ചതെന്ന് പ്രവാസ ലോകത്തി െൻറ പൊതു വിലയിരുത്തൽ. പ്രവാസി പദ്ധതികൾക്കായി െമാത്തം 140 കോടിയിലധികം രൂപയാണ് ബജ റ്റിൽ നീക്കിവെച്ചിട്ടുള്ളത്. ഇതിൽ ചില പദ്ധതികൾ പ്രവാസികൾ കാലാകാലമായി ആവശ്യപ്പെ ടുന്നതാണ്. കേരള സർക്കാർ മുൻകൈയെടുത്ത് രൂപവത്കരിച്ച ലോക കേരള സഭ ഉന്നയിച്ച പല ആ വശ്യങ്ങളും പരിഗണിക്കാൻ ബജറ്റിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, പല പദ്ധതികളെയും തൊട്ടുപോവുക മാത്രമാണ് ചെയ്തതെന്നും പല പദ്ധതികൾക്കും ഒന്നും രണ്ട് കോടികൾ മാത്രമാണ് വകയിരുത്തിയതെന്നും വിമർശനമുണ്ട്. കേരളത്തിലെ ജനസംഖ്യയുടെ നല്ല അനുപാതം വരുന്ന പ്രവാസികൾക്ക് ഇൗ തുക എങ്ങുമെത്തില്ലെന്ന് വിമർശിക്കുന്നവർ അഭിപ്രായപ്പെടുന്നു.
പ്രവാസിക്ഷേമത്തിന് വകയിരുത്തിയ തുക മൂന്നിരട്ടിയായി ഉയർത്തിയതാണ് ബജറ്റിലെ പ്രവാസികൾക്കുള്ള പ്രധാന സമ്മാനം. കഴിഞ്ഞ ബജറ്റിൽ 30 കോടി രൂപയാണ് ഇൗ ഇനത്തിൽ വകയിരുത്തിയിരുന്നത്. ഇത്തവണ അത് 90 കോടിയാക്കി. മടങ്ങിപ്പോകുന്ന പ്രവാസികളുടെ പുനരധിവാസത്തിന് മുൻഗണന നൽകുന്നതും ആശ്വാസകരമാണ്. പ്രവാസി സാന്ത്വനം പദ്ധതിക്ക് 27 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. രോഗികളായ പ്രവാസികളുടെ ചികിത്സക്കാണ് ഇൗ സംഖ്യ കാര്യമായി ചെലവിടുക. കഴിഞ്ഞവർഷം ഇൗ പദ്ധതിയുടെ ആനുകൂല്യം നിരവധി പേർക്ക് ലഭിച്ചിരുന്നു. രോഗം അനുഭവിക്കുന്ന പ്രവാസികൾ ഇതിനായി അപേക്ഷ നൽകേണ്ടതാണ്. കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികളുടെ ചികിത്സക്ക് 27 കോടി എന്നത് താരതമ്യേന ചെറിയ തുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്.ഗാർഡൻ ഒാഫ് ലൈഫ് പദ്ധതിയെന്ന വയോജന കെയർഹോം പദ്ധതിയാണ് ബജറ്റിലെ മറ്റൊരു പ്രധാന ആകർഷണം.
വിദേശത്ത് ജീവിക്കുന്നവരുടെ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള പദ്ധതിയാണിത്. വിദേശത്ത് താമസിക്കുന്നവരുടെ നാട്ടിലുള്ള പ്രായംചെന്ന മാതാപിതാക്കൾ അടക്കം കുടുംബാംഗങ്ങൾ നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നു. ഇവരുടെ സുരക്ഷക്ക് പോലും ഭീഷണിയായ നിരവധി സംഭവങ്ങൾ ഉണ്ടായിരുന്നു. പണം തട്ടാനും മറ്റുമായി ഇത്തരക്കാരെ കൊലപ്പെടുത്തിയ സംഭവങ്ങളും നിരവധിയാണ്. ഇവരുടെ സുരക്ഷ മാനുഷിക പ്രശ്മായി ഉയരുന്നതിനിടെയാണ് ഗാർഡൻ ഒാഫ് ലൈഫ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് തുകയൊന്നും വകയിരുത്തിയിട്ടില്ലെങ്കിലും കമ്പനി രൂപവത്കരിച്ചതും നോർക്ക വിഹിതമായി അഞ്ചേക്കർ ഭൂമി നൽകിയതും പ്രതീക്ഷ നൽകുന്നതാണ്.
എന്നാൽ, ഇതൊരു പണം പിഴിയൽ പദ്ധതിയായി മാറാനുള്ള സാധ്യതയും ഉണ്ടെന്ന് ബജറ്റിനെ വിലയിരുത്തുന്നവർ പറയുന്നു. 2018െല ആദ്യ ലോക കേരള സഭയിൽതന്നെ ഇൗ ആവശ്യം മുേന്നാട്ടുവെച്ചിരുന്നു. വിദേശത്ത് പോകുന്ന നഴ്സുമാർ അടക്കമുള്ളവർക്ക് പ്രത്യേക പരിശീലനം നൽകാനുള്ള പദ്ധതിയും എടുത്തു പറയാവുന്നതാണ്. വിദേശത്ത് എത്തുന്ന പലരും ഭാഷാ പ്രശ്നം അടക്കം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്.പ്രവാസികൾക്ക് ഇരട്ടി മധുരം നൽകുന്ന ബജറ്റാണിതെന്ന് കേരള സർക്കാറിെൻറ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ പറഞ്ഞു. പ്രവാസികൾ കാലാകാലമായി മുേന്നാട്ടുവെക്കുന്ന പല ആവശ്യങ്ങളും പരിഗണിച്ച ബജറ്റാണിത്. പ്രവാസി ക്ഷേമനിധി തുക മൂന്നിരട്ടിയായി വർധിപ്പിച്ചത് പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്നതാണ്. ലോക കേരള സഭ മുേന്നുട്ടുവെച്ച പല ആവശ്യങ്ങളും ബജറ്റിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലോക കേരള സഭ അനാവശ്യമാെണന്ന് പറഞ്ഞവർക്കുള്ള മറുപടി കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
കേരള ബജറ്റ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നതല്ലെന്ന് ഒ.െഎ.സി.സി ൈവസ് പ്രസിഡൻറ് അനീഷ് കടവിൽ പറഞ്ഞു. പ്രവാസി േക്ഷമത്തിന് 30 കോടി 90 കോടിയായി ഉയർത്തിയത് നേട്ടമായി തോന്നാമെങ്കിലും വ്യക്തത ആവശ്യമാണ്. പ്രവാസികൾ കൂട്ടത്താടെ നാട്ടിലേക്ക് മടങ്ങുന്ന ഇൗ അവസരത്തിൽ പുനരധിവാസ പദ്ധതികൾ എന്താണെന്നും ബജറ്റിൽ പറഞ്ഞിട്ടില്ല. അതിനാൽ ഇൗ 90 കോടി കടലാസിൽ മാത്രമാവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ധൂർത്തിെൻറ പര്യായമായ ലോക േകരളസഭക്ക് 12 കോടി വകയിരുത്തിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കോർപറേറ്റുകൾക്കും ബിസിനസുകാർക്കും മാത്രം ഉള്ളതാണ് ലോക കേരളസഭ എന്ന പൊതുബോധത്തെ ഉറപ്പിക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
