Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസംസ്ഥാന ബജറ്റിലും...

സംസ്ഥാന ബജറ്റിലും പ്രവാസികൾക്ക്​ നിരാശ

text_fields
bookmark_border
സംസ്ഥാന ബജറ്റിലും പ്രവാസികൾക്ക്​ നിരാശ
cancel

മസ്കത്ത്: ​കേരളത്തിന്‍റെ സാമ്പത്തിക മുന്നേറ്റത്തിന്‍റെ നട്ടെല്ലാണെന്ന്​ വിശേഷിപ്പിക്കുമ്പോഴും ബജറ്റിൽ അവഗണന നേരിട്ട്​ പ്രവാസികൾ. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ 2024ലെ കണക്ക് പ്രകാരം പ്രവാസികൾ അയക്കുന്ന പണത്തിന്‍റെ കണക്കിൽ കേരളം ഒന്നാമതാണെന്ന്​ വ്യക്​തമാക്കുന്നുണ്ട്​. എന്നാൽ, പ്രവാസിക്ഷേമത്തിന്​ ശ്രദ്ധേയമായ പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ലോക കേരള കേന്ദ്രങ്ങൾ ആരംഭിക്കുമെന്നതാണ്​ പ്രധാനമായും പ്രഖ്യാപിക്കപ്പെട്ടത്​. ഈ​ പദ്ധതി നടപ്പാക്കാൻ അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്​. എന്നാൽ, പ്രവാസികൾ കാലങ്ങളായി ഉന്നയിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര ബജറ്റിന്​ സമാനമായി കേരള ബജറ്റും മൗനം പാലിച്ചു​.

തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം, പ്രവാസികളുടെ പെൻഷൻ, വിമാന ടിക്കറ്റിലെ കൊള്ള, വിദേശത്ത്​ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം തുടങ്ങിയ വിഷയങ്ങളിൽ​ സംസ്ഥാന ബജറ്റും നിരാശയാണ്​ സമ്മാനിച്ചത്​. പ്രവാസം ഒട്ടേറെ പേർക്ക് വലിയ നഷ്ടക്കച്ചവടമായി തീരുന്ന അനുഭവമുണ്ടെന്നും വിദേശത്തെ തൊഴിൽ കമ്പോളത്തെ കുറിച്ച് ശരിയായ രീതിയിലുള്ള അറിവില്ലാതെയുള്ള കുടിയേറ്റമാണ് ഇതിനു കാരണമെന്നും ബജറ്റ്​ പ്രസംഗത്തിൽ മന്ത്രി പറയുന്നുണ്ട്​. എന്നാൽ, ഇതിന്​ പരിഹാര​മെന്നോണം ഈ മേഖലയിൽ വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന്​ മാത്രമാണ്​ ബജറ്റ് പ്രസംഗത്തിൽ വ്യക്​തമാക്കിയത്​. തൊഴിൽ റിക്രൂട്ട്​മെന്‍റ്​ ഏജൻസികളുടെ ചതിയിൽ പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്​ചാത്തലത്തിൽ കേവലം ബോധവത്കരണം മാത്രം പരിഹാരമല്ലെന്ന്​ പ്രവാസികൾ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്​.

പകരം സർക്കാർ നിയന്ത്രണത്തിലുള്ളതും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുമായ കൃത്യമായ റിക്രൂട്ട്​മെന്‍റ്​ രീതികൾ രൂപപ്പെടുത്തുകയാണ്​ വേണ്ടത്​. ഈ മേഖലയിൽ ഒരു പുതിയ ചുവട്​ വെക്കാൻ പോലും സംസ്ഥാനം രംഗത്തു​ വരാത്തതും നിരാശജനകമാണ്​. പ്രവാസി സംഘടനകൾക്ക് അവരുടെ അംഗങ്ങളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി നാട്ടിലേക്ക് വിനോദസഞ്ചാര പരിപാടികൾ സംഘടിപ്പിക്കാമെന്നതാണ്​ ബജറ്റിലെ മറ്റൊരു വാഗ്ദാനം.

പ്രവാസി സംഘടനകളുടെ നാട് സന്ദർശന പരിപാടികൾക്ക് വിനോദസഞ്ചാര വകുപ്പിന്റെ പ്രത്യേക ഇൻസെന്റിവ് അനുവദിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്​. എന്നാലിത്​ പ്രവാസികളെ അപമാനിക്കുന്നതിന്​ തുല്യമായ പ്രഖ്യാപനമാണെന്നാണ്​ പ്രതിപക്ഷ പ്രവാസ സംഘടനകൾ വിമർശിക്കുന്നത്.

സാധാരണ പ്രവാസികളുടെ ജീവൽപ്രശ്നങ്ങളെ അവഗണിച്ച്​ പ്രവാസികൾക്ക്​ പ്രത്യേകിച്ച്​ ഗുണമില്ലാത്ത ഒരു പദ്ധതി പ്രഖ്യാപിച്ച്​ കണ്ണിൽ പൊടിയിടുകയാണ്​ സർക്കാരെന്ന്​ ഇവർ വിലയിരുത്തുന്നു. അതോടൊപ്പം പ്രവാസികളുടെ പണം സർക്കാർ ഖജനാവിലെത്തിക്കാനുള്ള തന്ത്രം മാത്രമാണ്​ വിനോദസഞ്ചാര പരിപാടിയെന്ന വാഗ്ദാനമെന്നും കറവപ്പശുവായാണ്​ സർക്കാർ പ്രവാസികളെ കാണുന്നതെന്നും വിമർശിക്കപ്പെടുന്നു. കേരളത്തിന്‍റെ സാമൂഹിക, സാമ്പത്തിക ജീവിതത്തിൽ നിർണായകമായ ഒരു ജനവിഭാഗമായി കണക്കുകളിൽ പറയുമ്പോഴും പ്രവാസിക്ക്​ ബജറ്റിൽ അത്തരമൊരു പരിഗണനയുടെ ലാഞ്ജന പോലും അനുഭവപ്പെടുന്നില്ലെന്നതാണ്​ യാഥാർഥ്യം.

പ്ര​വാ​സി​ക​ളെ കൂ​ടി ചേ​ർ​ത്തു​പി​ടി​ച്ച ബ​ജ​റ്റ് -ഓ​ർ​മ

ദു​ബൈ: കേ​ന്ദ്ര ബ​ജ​റ്റി​ൽ പ്ര​വാ​സി​ക​ളെ പൂ​ർ​ണ​മാ​യും ത​ഴ​ഞ്ഞ​പ്പോ​ൾ കേ​ര​ള​സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച​താ​യി ഓ​ർ​മ പ്ര​സി​ഡ​ന്‍റ്​ ശി​ഹാ​ബ് പെ​രി​ങ്ങോ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് തോ​പ്പി​ൽ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നു​മാ​യു​ള്ള പ​ദ്ധ​തി​ക്കാ​യി 77.50 കോ​ടി ഉ​ൾ​പ്പെ​ടെ നോ​ർ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി 150.81 കോ​ടി, തി​രി​കെ​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ട് സു​സ്ഥി​ര ജീ​വ​നോ​പാ​ധി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​വി​ഷ്ക​രി​ച്ച എ​ൻ.​ഡി.​പി.​ആ​ർ.​ഇ.​എം പ​ദ്ധ​തി​ക്കാ​യി 25 കോ​ടി, പ്ര​വാ​സി​ക്ഷേ​മ​നി​ധി ബോ​ർ​ഡ് വ​ഴി​യു​ള്ള സ​ഹാ​യ​ങ്ങ​ൾ​ക്ക് 23 കോ​ടി, പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ നാ​ട് സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക​ൾ​ക്ക് വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ ഇ​ൻ​സെ​ന്‍റി​വ്, പ്ര​വാ​സി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ താ​മ​സി​പ്പി​ക്കാ​നു​ള്ള അ​സി​സ്റ്റ​ഡ് ലി​വി​ങ് പ​ദ്ധ​തി​ക്ക് അ​ഞ്ച്​ കോ​ടി എ​ന്നി​ങ്ങ​നെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ദു​ര​ന്തം വി​ത​ച്ച ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ പ്ര​ദേ​ശ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി തു​ക മാ​റ്റി​വെ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ൾ​ക്കാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ലോ​ക​കേ​ര​ള കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ ആ​ദ്യ ഘ​ട്ട​മാ​യി അ​ഞ്ചു കോ​ടി​യും അ​നു​വ​ദി​ച്ച കേ​ര​ള സ​ർ​ക്കാ​റി​നെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യി പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ് അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ളെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചു -ഇ​ൻ​കാ​സ്

ദു​ബൈ: ധ​ന​വ​കു​പ്പ് മ​ന്ത്രി ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച 226 പേ​ജു​ള്ള ബ​ജ​റ്റി​ൽ ഒ​രു​വ​രി​പോ​ലും പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി മാ​റ്റി​വെ​ക്കാ​ത്ത ന​ട​പ​ടി തി​ക​ച്ചും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന്​ ഇ​ൻ​കാ​സ്​ യു.​എ.​ഇ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പ​ക്ഷി​മൃ​ഗാ​ദി​ക​ളെ പോ​ലും പ​രാ​മ​ർ​ശി​ച്ച ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​ന്റെ സാ​മ്പ​ത്തി​ക സ്ഥി​ര​ത​ക്ക് വേ​ണ്ടി അ​ഹോ​രാ​ത്രം പ​ണി ചെ​യ്യു​ന്ന പ്ര​വാ​സി​യെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ക​യും മ​റ​ക്കു​ക​യും ചെ​യ്ത​ത് ഏ​റ്റ​വും വ​ലി​യ അ​വ​ഗ​ണ​ന​യും പ്ര​വാ​സി​യു​ടെ മു​ഖ​ത്തേ​റ്റ അ​ടി​യു​മാ​ണ്.

പ്ര​വാ​സി എ​ന്ന വാ​ച​കം ത​ന്നെ ബ​ജ​റ്റി​ൽ കാ​ണു​ന്ന​ത് ഒ​രി​ട​ത്ത് മാ​ത്ര​മാ​ണ്. അ​തും പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ വി​നോ​ദ സ​ഞ്ചാ​ര പ​രി​പാ​ടി​ക​ൾ​ക്ക് ഹോ​ട്ട​ലും അ​തു​പോ​ലു​ള്ള മ​റ്റ് ഭ​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും എ​ന്നു പ​റ​ഞ്ഞ് പ്ര​വാ​സി​യെ അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്കാ​ൻ സാ​ധി​ക്കാ​ത്ത പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം, കു​ടും​ബ​ങ്ങ​ളു​ടെ ക്ഷേ​മം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രാ​മ​ർ​ശി​ക്കാ​തെ പോ​യ ബ​ജ​റ്റ് പ്ര​വാ​സി​ക​ളെ മ​റ​ന്നു​പോ​യ​തു​പോ​ലെ​യാ​ണ് തോ​ന്നു​ന്ന​തെ​ന്നും പ്ര​സി​ഡ​ന്റ് സു​നി​ൽ അ​സീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി (സം​ഘ​ട​ന) എ​സ്.​എം ജാ​ബി​ർ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പ്ര​വാ​സി ക്ഷേ​മം അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു -പ്ര​വാ​സി ഇ​ന്ത്യ

ദു​ബൈ: കേ​ര​ള ബ​ജ​റ്റി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന്​ പ്ര​വാ​സി ഇ​ന്ത്യ. സം​സ്ഥാ​ന​ത്തി​ന്റെ വി​ദേ​ശ​നാ​ണ്യ വ​രു​മാ​ന​ത്തി​ന്റെ 21 ശ​ത​മാ​നം സം​ഭാ​വ​ന ചെ​യ്യു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തി​നു​വേ​ണ്ടി വെ​റും അ​ഞ്ച് കോ​ടി രൂ​പ മാ​ത്രം വ​ക​യി​രു​ത്തി​യ​ത് നി​രാ​ശ​ജ​ന​ക​മാ​ണ്. പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന കേ​ര​ള ടൂ​ർ പ്രോ​ഗ്രാ​മു​ക​ൾ, വീ​ട് വാ​ങ്ങ​ൽ-​വാ​ട​ക പ​ദ്ധ​തി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു​ള്ള താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​ക്ക്​ വ്യ​ക്ത​വും പ്രാ​യോ​ഗി​ക​വു​മാ​യ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ല.

മാ​റി​വ​രു​ന്ന ലോ​ക സാ​ഹ​ച​ര്യ​ത്തി​ൽ, തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി സ​മ​ഗ്ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി അ​ത്യാ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ, പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കാ​നും പ​രി​ഹ​രി​ക്കാ​നു​മു​ള്ള സ്ഥി​രം സം​വി​ധാ​ന​വും, കു​ടി​യേ​റ്റ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​നു​ള്ള വി​ദ​ഗ്ധ സ​മി​തി​യും അ​നി​വാ​ര്യ​മാ​ണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ഗൗ​ര​വ​മാ​യി കാ​ണാ​ത്ത, പ്ര​വാ​സി ക്ഷേ​മ​ത്തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വ​ക​യി​രു​ത്താ​ത്ത ഈ ​ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം പ്ര​വാ​സി​ക​ളോ​ടു​ള്ള കൊ​ഞ്ഞ​നം കു​ത്ത​ലാ​യി മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യൂ -പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ൾ​ക്ക് ശൂ​ന്യ​ത മാ​ത്രം -കെ.​എം.​സി.​സി

ദു​ബൈ: ലോ​ക കേ​ര​ള​സ​ഭ മു​ന്നോ​ട്ടു​വെ​ച്ച ആ​ശ​യ​മെ​ന്ന നി​ല​യി​ൽ ഒ​രു ലോ​ക കേ​ര​ള കേ​ന്ദ്ര​മാ​ണ് കേ​ര​ള​ത്തി​ന്റെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ആ​കെ​യു​ള്ള പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രേ​യൊ​രു വാ​ഗ്ദാ​ന​മെ​ന്ന്​ വേ​ൾ​ഡ് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് പു​ത്തൂ​ർ റ​ഹ്മാ​ൻ പ​റ​ഞ്ഞു.

ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​ദ്ധ​തി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ എ​ന്താ​ണെ​ന്നോ എ​വി​ടെ​യാ​ണെ​ന്നോ സൂ​ചി​പ്പി​ക്കാ​ത്ത ലോ​ക കേ​ര​ള കേ​ന്ദ്രം കൊ​ണ്ട് തൃ​പ്തി​പ്പെ​ടാ​നാ​ണ് ഇ​ത്ത​വ​ണ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ യോ​ഗം. ധ​ന​മ​ന്ത്രി​ക്കു ത​ന്നെ​യും വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​ത്ത ഈ ​വാ​ഗ്ദാ​നം​കൊ​ണ്ട് പ്ര​വാ​സ ലോ​ക​ത്തി​നെ​ന്താ​ണ് കാ​ര്യ​മെ​ന്നു ചി​ന്തി​ക്കു​മ്പോ​ൾ അ​മ്പ​ര​പ്പാ​ണ് തോ​ന്നു​ന്ന​ത്. ഇ​ന്ത്യ​യി​ലേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദേ​ശ​ത്തു നി​ന്നും ധ​ന​മെ​ത്തി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം.

ഓ​രോ ബ​ജ​റ്റി​ലും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന​യൊ​ന്നും ല​ഭി​ക്കാ​ത്ത സം​സ്ഥാ​ന​വും ന​മ്മു​ടേ​താ​ണെ​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. പ്ര​വാ​സി​ക​ളും നാ​ടു​മാ​യു​ള്ള ബ​ന്ധം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ലോ​ക​കേ​ര​ള കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ക എ​ന്ന​ത​ല്ല പ​രി​ഹാ​രം. ഇ​തും ഒ​രു ക​ബ​ളി​പ്പി​ക്ക​ലാ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. -അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​വാ​സി​ക​ളെ ക​റ​വ​പ്പ​ശു​ക്ക​ളാ​ക്കി -ജ​ന​ത ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ

ദു​ബൈ: പ്ര​വാ​സി​ക​ളെ കേ​ന്ദ്ര സ​സ്ഥാ​ന ഗ​വ​ൺ​മെ​ന്റു​ക​ൾ ക​റ​വ​പ്പ​ശു​ക്ക​ളാ​യി മാ​ത്രം പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന്​ ജ​ന​ത ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കേ​ന്ദ്ര​ത്തോ​ടൊ​പ്പം സം​സ്ഥാ​ന​വും പ്ര​വാ​സി​ക​ളെ ത​ഴ​യു​ക​യാ​ണ്. പെ​ൻ​ഷ​ൻ വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ പ്ര​വാ​സി​ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ ഉ​റ​പ്പു​ക​ൾ ന​ട​പ്പാ​ക്ക​ണം. ബ​ജ​റ്റ് മ​റു​പ​ടി​യി​ൽ അ​വ​ഗ​ണ​ന ഒ​ഴി​വാ​ക്കി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജ​ന​ത ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ യു.​എ.​ഇ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് പി.​ജി. രാ​ജേ​ന്ദ്ര​ൻ, ടെ​ന്നി​സ​ൺ ചേ​ന്ന​പ്പി​ള്ളി, സു​നി​ൽ മ​യ്യ​ന്നൂ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsKerala Budget 2025
News Summary - kerala budget made disappointment among expatriates
Next Story