Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേരള ബജറ്റ്; പ്രവാസി...

കേരള ബജറ്റ്; പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനും പ്രാധാന്യം നൽകാതിരുന്നത് നിരാശാജനകം - പ്രവാസി ലീഗൽ സെൽ

text_fields
bookmark_border
കേരള ബജറ്റ്; പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനും പ്രാധാന്യം നൽകാതിരുന്നത് നിരാശാജനകം - പ്രവാസി ലീഗൽ സെൽ
cancel

മസ്കത്ത്: കേരള സർക്കാറിന്റെ പുതിയ ബജറ്റ് അവതരണത്തിൽ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സുരക്ഷക്കും പുനരധിവാസത്തിനും ആവശ്യമായ പ്രാധാന്യം നൽകാതിരുന്നത് അത്യന്തം നിരാശാജനകമാണെന്ന് പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സാമ്പത്തിക വളർച്ചക്കും സാമൂഹിക പുരോഗതിക്കും നിർണായക പങ്കുവഹിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായ സമീപനമാണ് ബജറ്റിൽ പ്രകടമായത്. പുതിയ ക്ഷേമപദ്ധതികളോ പുനരധിവാസ പദ്ധതികളോ നിയമസഹായ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങളോ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

പ്രത്യേകിച്ച് തൊഴിൽ നഷ്ടപ്പെടുന്നവർക്കും, അപകടങ്ങളിലും ദുരിതങ്ങളിലും പെടുന്ന പ്രവാസികൾക്കും നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്കും പുനരധിവാസ സഹായം ഉറപ്പാക്കുന്നതിനും ആവശ്യമായ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല. പ്രവാസികൾക്കായി കൂടുതൽ ഫലപ്രദമായ പദ്ധതികൾ നടപ്പാക്കുകയും, അവരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുകയും ചെയ്യണമെന്ന് പ്രവാസി ലീഗൽ സെൽ കേരള സർക്കാറിനോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BudgetexpatriateOman Newspravasi legal cell
News Summary - Kerala Budget; Disappointing that emphasis was not given to expatriate welfare and rehabilitation - Pravasi Legal Cell
Next Story