Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക കേരളസഭ: സർക്കാർ തീരുമാനം; പുനഃപരിശോധിക്കണം -കൈരളി ഒമാൻ

text_fields
bookmark_border
ലോക കേരളസഭ: സർക്കാർ തീരുമാനം; പുനഃപരിശോധിക്കണം -കൈരളി ഒമാൻ
cancel

മസ്കത്ത്: ലോകമെമ്പാടുമുള്ള മലയാളി പ്രവാസി സമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും കേരളത്തിന്റെ വികസനവുമായി ബന്ധിപ്പിക്കുന്ന പ്രധാന ജനാധിപത്യ വേദിയായ ലോക കേരളസഭ തുടരേണ്ടതില്ലെന്ന കേരള സർക്കാരിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് കൈരളി ഒമാൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സാമൂഹിക പുരോഗതിയിലും പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വിദേശ രാജ്യങ്ങളിൽ കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ പ്രശ്നങ്ങളും ആശങ്കകളും നിർദേശങ്ങളും കേരള സർക്കാരിന് മുന്നിൽ നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയിൽ ലലോക കേരളസഭക്ക് വലിയ പ്രസക്തിയാണുള്ളത്.

ലോക കേരളസഭയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോരായ്മകൾ ഉണ്ടെന്ന് യു.ഡി.എഫ് സർക്കാറിന് അഭിപ്രായമുണ്ടെങ്കിൽ അവ പരിശോധിക്കുകയും ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുകയും ചെയ്യാം. എന്നാൽ, ഗാർഹികതൊഴിലാളികൾ ഉൾപ്പെടെ വിവിധ ശ്രേണിയിലുള്ള പ്രവാസി സമൂഹത്തിന്റെ കൂട്ടായ ശബ്ദത്തിനുള്ള വേദി തന്നെ അവസാനിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

പ്രവാസികളുടെ ക്ഷേമം, തൊഴിൽ സുരക്ഷ, പുനരധിവാസം, നിക്ഷേപ സാധ്യതകൾ, നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം, പുതിയ തലമുറ പ്രവാസി മലയാളികളുടെ കേരളവുമായുള്ള ബന്ധം തുടങ്ങിയ നിരവധി വിഷയങ്ങൾ തുടർച്ചയായ ചർച്ചയും സർക്കാർ ഇടപെടലും ആവശ്യപ്പെടുന്നവയാണ്.

ലോക കേരളസഭയെ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ സർക്കാരിന്റെയോ പരിപാടിയായി കാണാതെ ലോകമെമ്പാടുമുള്ള മലയാളികളുടെ പൊതുവേദിയായി കാണണം. സർക്കാരുകൾ മാറിയാലും പ്രവാസി സമൂഹവുമായി സംവദിക്കുന്ന ഇത്തരം ജനാധിപത്യ സംവിധാനങ്ങൾ തുടരണം.ലോക കേരളസഭ തുടരില്ലെന്ന തീരുമാനം കേരള സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും, പ്രവാസി സംഘടനകളുമായും വിവിധ രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായും ചർച്ച നടത്തി കൂടുതൽ കാര്യക്ഷമമായ രീതിയിൽ ലോക കേരളസഭ തുടരണമെന്നും കൈരളി ഒമാൻ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Assembly: Government decision; should be reconsidered - Kairali Oman
Next Story