കേളി സൗഹൃദ വേദി ഖാബൂറ ‘ഓണനിലാവ്’ പോസ്റ്റര്‍ പ്രകാശനം
text_fieldsകേളി സൗഹൃദവേദി ഖാബൂറയുടെ ‘ഓണനിലാവ്’ പോസ്റ്റര്‍ പ്രകാശനം ചെയ്തപ്പോൾ
ഖാബൂറ: കേളി സൗഹൃദവേദി ഖാബൂറയുടെ ഈ വര്‍ഷത്തെ വിപുലമായ ഓണഘോഷപരിപാടിയായ 'ഓണനിലാവ് 2025'ന്റെ പോസ്റ്റര്‍ പ്രകാശനം സെക്രട്ടറി രാജേഷ് കെ.വി. വാസുദേവന്‍ തളിയാറക്ക് നല്കി നിര്‍വഹിച്ചു.
സാമൂഹികപ്രവര്ത്തകന് രാമചന്ദ്രന് താനൂർ അധ്യക്ഷത വഹിച്ചു. ഖാബൂറ മേഖലയിലെ നിരവധിപേര്‍ പങ്കെടുത്തു. ഖാബൂറ ലുലു മാനേജര്‍ അബീഷ്, ബഷീര്‍, അംഗങ്ങളായ ആന്റണി പി.കെ, കേളി സൗഹൃദവേദിയുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു.
ഈ വര്‍ഷത്തെ കേളി സൗഹൃദവേദിയുടെ ഓണാഘോഷം ഖാബൂറ അല്‍ ജവാഹറ ഇവന്റ് ഹാളില്‍ ഒക്ടോബര്‍ 17ന് അരങ്ങേറും. സാംസ്കാരിക സദസ്സ്, ഗാനമേള, നാടന്‍പാട്ട്, ക്ലാസിക്കല്‍ ഡാന്‍സ്, മാപ്പിളപ്പാട്ട്, മാവേലിവരവ്, ഒപ്പന, തിരുവാതിരകളി, ഘോഷയാത്ര, ചെണ്ടമേളം, ഗെയിം ഷോ, മറ്റ് വിവിധ പരിപാടികള്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രകാശന ചടങ്ങില്‍ കേളി സൗഹൃദ വേദി ഖാബൂറ സെക്രട്ടറി പ്രശാന്ത് സ്വാഗതവും ജോയന്റ് സെക്രട്ടറി ബൈജു നന്ദിയും പറഞ്ഞു.
ഓണാഘോഷ പരിപാടിയില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

