കേളി സൗഹൃദ വേദി ഖാബൂറ കുടുംബ സംഗമം അരങ്ങേറി
text_fieldsകേളി സൗഹൃദ വേദി ഖാബൂറയില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽനിന്ന്
സുഹാർ: കേളി സൗഹൃദ വേദി ഖാബൂറയില്‍ 'കുടുംബ സംഗമം 2025' സംഘടിപ്പിച്ചു. സൂര് കുത്തേത്ത് ഫാം ഹൗസില്‍ നടന്ന പരിപാടിയില്‍ നിരവധി പേര് പങ്കെടുത്തു. ജനുവരി 31ന് സുഹാറില്‍ നടക്കുന്ന ബാത്തിനോത്സവം 2025ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, പായസ മത്സരം, ആരോഗ്യ ക്ലാസ്, പെനാല്‍ട്ടി ഷൂട്ടൗട്ട്, ഫണ്‍ ഗെയിം, ഒപ്പന, അറബിക് ഡാന്‍സ് എന്നിവ അരങ്ങേറി.
സെക്രട്ടറി രാജേഷ് കുമാര്‍ സ്വാഗതം പറഞ്ഞ സാംസ്കാരിക സദസ്സില്‍ ഡോ. റോയി പി വീട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. 'ബാത്തിനോത്സവം 2025' കമ്മറ്റി ജനറല്‍ കണ്‍വീനര്‍ രാമചന്ദ്രന് താനൂര്‍, രാജേഷ് കെ വി, വാസുദേവന്‍, മുരളി കൃഷ്ണന്, സജീഷ് ജി ശങ്കര്‍, സിറാജ് തലശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാജീവ് രാജു നന്ദി പറഞ്ഞു.
ചടങ്ങില്‍ വര്‍ഷങ്ങളായി ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. സുബ്രമണ്യന്‍, പഴയ കാല പ്രവാസി മോഹന്‍ ദാസ് എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. ഡോ. തന്‍സി സ്ത്രീകള്‍ക്കായി ആരോഗ്യ ക്ലാസ്സ് എടുത്തു. പായസ മത്സരത്തില്‍ ഒന്നാം സമ്മാനം പുഷ്പവല്ലിയും രണ്ടാം സമ്മാനം ഷാലിമയും മൂന്നാം സമ്മാനം മഹിറയും കരസ്ഥമാക്കി. സൗമ്യ രാജീവ്, ബൈജു, ആന്റോ, പ്രശാന്ത്, ബഷീര്‍, റംസിന ഷാനവാസ് എന്നിവര്‍ കുടുംബ സംഗമം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

