Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാങ്ക് വിവരങ്ങളും പാസ്‌വേഡുകളും രഹസ്യമായി സൂക്ഷിക്കണം; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

text_fields
bookmark_border
ബാങ്ക് വിവരങ്ങളും പാസ്‌വേഡുകളും രഹസ്യമായി സൂക്ഷിക്കണം; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്
cancel

മസ്കത്ത്: ഒ.ടി.പി, പാസ്‌വേഡുകൾ, പിൻ നമ്പറുകൾ, ബാങ്ക് വിവരങ്ങൾ എന്നിവ മറ്റാരുമായും പങ്കുവെക്കരുതെന്ന് പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി റോയൽ ഒമാൻ പൊലീസ്. വർധിച്ചുവരുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ആർ.ഒ.പിയുടെ ഈ ബോധവൽകരണ മുന്നറിയിപ്പ്.

‘ചില രഹസ്യങ്ങൾ എപ്പോഴും രഹസ്യമായിത്തന്നെ ഇരിക്കേണ്ടവയാണെന്നും നിങ്ങളുടെ ഒ.ടി.പികളും പാസ്‌വേഡുകളും പിൻ നമ്പറുകളും ആ പട്ടികയിൽ ഏറ്റവും പ്രധാപ്പെട്ടവയാണെന്നും റോയൽ ഒമാൻ പൊലീസ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടുവെന്ന് വിശ്വസിപ്പിച്ച് വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്ന തട്ടിപ്പുരീതികളെക്കുറിച്ചുള്ള ബോധവൽക്കരണ വീഡിയോയും ആർ.ഒ.പി ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഇത്തരം സാമ്പത്തിക വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുന്നത് വഴി മാത്രമേ തട്ടിപ്പുകൾ തടയാൻ സാധിക്കൂ എന്ന് ആർ.ഒ.പി ഓർമിപ്പിച്ചു. ഒമാനിൽ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുകയോ സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 80077444 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെട്ട് ഉടൻ തന്നെ വിവരമറിയിക്കണമെന്നും ആർ.ഒ.പി പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Keep bank details and passwords confidential: Oman Police issue advisory
Next Story