Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ഡി.പി.എ കുടുംബസംഗമവും ഓണാഘോഷവും

text_fields
bookmark_border
കെ.ഡി.പി.എ കുടുംബസംഗമവും ഓണാഘോഷവും
cancel
camera_alt

കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ഒമാന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമവും ഓണാഘോഷവും

മസ്കത്ത്: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ഒമാന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. റൂവിയിലെ റെക്സ് റോഡിലുള്ള ഗാലക്സി ഗ്രാൻഡ് ഹാളിൽ നടന്ന പരിപാടിയിൽ കോട്ടയം ജില്ലയിൽ നിന്നുള്ള പ്രവാസികളും കുടുംബാംഗങ്ങളുമടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു.

അസോസിയേഷൻ പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം ഡോ. കിരൺ ജി.ആർ. മുഖ്യാതിഥിയായി. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം കൺവീനർ താജ് മാവേലിക്കര, ലോകകേരള സഭാംഗം വിൽസൺ ജോർജ്, പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മ പ്രസിഡന്റ് ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, നൃത്തങ്ങൾ, ഗാനാലാപനം, തിരുവാതിര എന്നിവ ആഘോഷത്തിന് നിറം പകർന്നു. മാവേലി, ത്രിപുടയുടെ ചെണ്ടമേളം, പരമ്പരാഗത ഓണസദ്യ എന്നിവ മാറ്റുകൂട്ടി. രാവിലെ ആരംഭിച്ച് ഉച്ചവരെ നീണ്ട പരിപാടി പ്രവാസി കുടുംബങ്ങൾക്ക് ഒത്തുചേരാനും സൗഹൃദം പുതുക്കാനുമുള്ള വേദിയായി. അസോസിയേഷന്റെ ആദ്യകാല മുതിർന്ന അംഗം പി.കെ. ശശി ആശംസകൾ നേർന്നു. എക്സിക്യൂട്ടീവ് അംഗം ഹരിദാസ് നന്ദി പറഞ്ഞു. അപർണ അവതാരകയായി. എക്സിക്യൂട്ടീവ് അംഗങ്ങളായ ജയൻ, ജാൻസ്, പ്രിയരാജ്, സലിം, രാകേഷ്, കോശി, സുരേഷ്, ഡിനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KDPA Organizes Family Get-Together and Onam Celebrations
Next Story