കെ.ഡി.പി.എ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ഒമാന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഓണം 2026 ആഘോഷവും സംഘടിപ്പിച്ചു. റൂവിയിലെ റെക്സ് റോഡിലുള്ള ഗാലക്സി ഗ്രാൻഡ് ഹാളിൽ നടന്ന പരിപാടിയിൽ കോട്ടയം ജില്ലയിൽ നിന്നുള്ള പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം ഡോ. കിരൺ ജി.ആർ. മുഖ്യാതിഥിയായി. ഓണത്തിന്റെ സാംസ്കാരിക പ്രാധാന്യവും ഇത്തരം ആഘോഷങ്ങൾ പ്രവാസികൾക്കിടയിൽ വളർത്തുന്ന ഐക്യവും സൗഹൃദവും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം കൺവീനർ താജ് മാവേലിക്കര, ലോകകേരള സഭാംഗം വിൽസൺ ജോർജ്, പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മ പ്രസിഡന്റ് ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു. അസോസിയേഷൻ അംഗങ്ങൾ കലാപരിപാടികൾ, നൃത്തങ്ങൾ, ഗാനാലാപനം, തിരുവാതിര എന്നിവ അവതരിപ്പിച്ചു.
കലാപരിപാടികളിൽ പങ്കെടുത്തവർക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു . പി.കെ. ശശി ആശംസകൾ നേർന്നു. എക്സിക്യൂട്ടീവ് അംഗം ഹരിദാസ് നന്ദി പറഞ്ഞു. അപർണ പരിപാടി അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ജയൻ, ജാൻസ്, പ്രിയരാജ്, സലിം, രാകേഷ്, കോശി, സുരേഷ്, ഡിനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

