കെ.സി.വൈ.എല്‍ ഒമാന്‍ ‘ആനന്ദം 2024’ സംഘടിപ്പിച്ചു
text_fieldsക്നാനായ കാത്തലിക് യൂത്ത് ലീഗ് ഒമാന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ആനന്ദം 2024’ പരിപാടിയിൽനിന്ന്
മസ്കത്ത്: ഒമാനിലെ ക്നാനായ യുവജനങ്ങളുടെ കൂട്ടായ്മയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഒമാന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ ‘ആനന്ദം 2024’ എന്ന പേരില്‍ യുവജനദിനാഘോഷവും ക്നാനായ കുടുംബസംഗമവും നടത്തി. മസ്കത്തിന് പുറമെ സുഹാര്‍, സൂര്, ജഅലാന്‍ ബനീ ബു അലി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ക്നാനായ അംഗങ്ങളെത്തി. കെ.സി.സി.എം ഇ ട്രഷറര്‍ സഹീഷ് സൈമണ്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എൽ ഒമാന്‍ പ്രസിഡന്റ് ഫെബിന് ജോസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡയറക്ടര്‍ ബിജു സ്റ്റീഫന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജിബിന്‍ ജെയിംസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.സി.സി, കെ.സി ഡബ്ല്യു.എ പ്രസിഡന്റുമാരായ ഷൈന്‍ തോമസ്, മഞ്ജു ജിപ്സന് എന്നിവര്‍ സംസാരിച്ചു. ജോ.സെക്രട്ടറി നിയ മരിയ മനോജ് നന്ദി പറഞ്ഞു. ട്രഷറര്‍ ജോബിന് ജോണ്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ അധ്യാപകനും, സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. സജി ഉതുപ്പാന് ‘സാര്‍ഥകമാക്കാം ജീവിതം’എന്ന വിഷയത്തില്‍ ക്ലാസെടുത്തു. യുവജനങ്ങൾ ജീവിതത്തില്‍ ക്രിയാത്മകമായി സ്വന്തം സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംവദിച്ചു.
സംഘടനയുടെ ട്രഷററായിരുന്ന ജോബിന് ജോണിന് യാത്രയയപ്പ് നല്കി. ഉപഹാരം സമ്മാനിക്കുകയും ചെയ്തു. ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളെ പ്രതിനിധീകരിച്ച് നാഷനല്‍ ഗെയിംസില്‍ ഹാന്‍ഡ് ബാളില്‍ മത്സരിച്ച ഷിയ ഷിബുവിനെയും ഷോട്ട് പുട്ടില്‍ മത്സരിച്ച എയ്റോണ്‍ ഷിജുവിനെയും ആദരിച്ചു.
ഉച്ചക്കുശേഷം ഡെന്നി ഫിലിപ്പ്, ഡിവോണ ജിബു എന്നിവർ വിവിധ പ്രായപരിധിയിലുള്ളവര്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

