കെ.സി.ഡബ്ല്യു.എ മാതൃ-നഴ്സസ് ദിനം ആഘോഷിച്ചു
text_fieldsഒമാനിലെ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന
മാതൃ-നഴ്സസ് ദിനാഘോഷം
മസ്കത്ത്: ഒമാനിലെ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാതൃദിനവും നഴ്സസ് ദിനവും സമുചിതമായി ആഘോഷിച്ചു. മസ്ക്ത്തിലെ സി.ബി.ഡിയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ പാർട്ടി ഹാളിൽനടന്ന പരിപാടിയിൽ ക്നാനായ സമുദായത്തിലെ നിരവധിയാളുകൾ കുടുംബത്തോടൊപ്പം പങ്കെടുത്തു. കെ.സി.സി.എം.ഇ മുൻ ചെയർമാൻ തോമസ് ബേബി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് മഞ്ജു ജിപ്സൺ അധ്യക്ഷത വഹിച്ചു. കെ.സി.സി. ഒമാൻ പ്രസിഡന്റ് ഷൈൻ തോമസ്, കെ.സി.സി.എം.ഇ ട്രഷറർ സഹീഷ് സൈമൺ എന്നിവർ സംസാരിച്ചു. മുഖ്യാതിഥി ഡോ.സജി ഉതുപ്പാൻ ‘നല്ല ഭവനം നല്ല ഭാവിക്ക്’ എന്ന വിഷയതിൽ പ്രഭാഷണം നടത്തി.
ഇന്നത്തെ കാലത്ത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹ ബന്ധത്തെയും അവരുടെ ഭാവിയെ സ്വാധീനിക്കാൻ സാധ്യതയുള്ള കുടുംബ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിവിധങ്ങളായ കലാപരിപാടികളും അമ്മമാർക്കും നഴ്സുമാർക്കും സ്നേഹോപഹാരവും നൽകി. വൈസ് പ്രസിഡന്റ് ജെയിൻ മനോജ് സ്വാഗതവും സെക്രട്ടറി ജിൻറീ സഹീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

