Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ കെ.സി.എൽ...

ഒമാനിൽ കെ.സി.എൽ ചാമ്പ്യൻസ് ലീഗ് മെയ് ഏഴ്, എട്ട് തിയതികളിൽ

text_fields
bookmark_border
ഒമാനിൽ കെ.സി.എൽ ചാമ്പ്യൻസ് ലീഗ് മെയ് ഏഴ്, എട്ട് തിയതികളിൽ
cancel

മസ്കത്ത്: കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷൻ ചാമ്പ്യൻസ് ലീഗ് മൂന്നാം സീഡൻ മേയ് ഏഴ്, എട്ട് തിയതികളിൽ മസ്കത്തിൽ നടക്കും. ഇതോട കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷന് (കെ.എം.എഫ്.എക്ക് കീഴിൽ നടക്കുന്ന സെവൻസ് ഫുട്ബാൾ മത്സരങ്ങളുടെ ഈ വർഷത്തെ സീസണിനും സമാപനമാവുമെന്ന് KMFA ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മൊബേലയിലെ മാൾ ഓഫ് മസ്കത്തിന് പിറകുവശത്തുള്ള അൽ ഷാദി ഫുട്ബാൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുക. കേരള മസ്കറ്റ് ഫുട്ബാൾ അസോസിയേഷന് കീഴിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള 31 ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരക്കും. ആദ്യ ദിവസമായ മെയ് ഏഴിന് രാത്രി പത്ത് മുതൽ പ്രാഥമിക ഘട്ട മത്സരങ്ങളും . മെയ് എട്ടിന് വൈകുന്നേരം നാല് മുതൽ പ്രീക്വാർട്ടർ മുതലുള്ള മത്സരങ്ങളും അരങ്ങേറും. ഇതിനു പുറമെ KMFA യിൽ രജിസ്റ്റർ ചെയ്ത ഫുട്ബാൾ ക്ലബുകളുടെ മാനേജർമാർക്കായി പ്രത്യേക മത്സരവും നടത്തും.

വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും സമ്മാനിക്കും . മസ്കറ്റിൽ പ്രവാസികൾക്കിടയിൽ ഫുട്ബാൾ ടൂർണമെന്റുകൾ കൂടുതൽ ജനകീയവും, പ്രൊഫെഷണൽ ആകുന്നതിനുമായി ഒട്ടേറെ പദ്ധതികളാണ് കേരള മസ്കറ്റ് ഫുട്ബാൾ അസോസിയേഷൻ നടത്തിയിട്ടുള്ളത്. മസ്‌കറ്റിലെ ക്ലബുകൾക്കിടയിൽ പ്രൊഫെഷണിലിസം കൊണ്ടുവരുവാൻ കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷന് സാധിച്ചിട്ടുണ്ടെന്നും അതുവഴി കൂടുതൽ യുവാക്കളെയും, കുട്ടികളെയും ഫുട്ബാളിലേക്കു ആകർഷിക്കാനും സാധിച്ചതായും KMFA. അറിയിച്ചു.

നിലവിലെ സീസണ് പരിസമാപ്തി ആകുന്നതോടെ പുതിയ സീസണിലേക്കുള്ള കളിക്കാരുടെ രജിസ്‌ട്രേഷനും, ട്രാൻസ്ഫറുകളും ആരംഭിക്കും. സെപ്റ്റംബർ മാസം മുതൽ പുതിയ സീസണിലെ മത്സരങ്ങൾ ആരംഭിക്കും . കേരള മസ്കറ്റ് ഫുട്ബാൾ അസോസിയേഷൻ എക്സിക്യു്ട്ടീവ് അംഗങ്ങളായ സിയാദ് ഉണിച്ചിറ, ഷാബു, വരുൺ, അജ്മൽ, ജസീൽ, ഷിയാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sevens footballchampions leagueKCL Champions League
News Summary - KCL Champions League in Oman on May 7th and 8th
Next Story