Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ഭൂ​ക​മ്പ​ബാ​ധി​ത​ര്‍ക്ക് സ​ഹാ​യം; കൈ​ത്താ​ങ്ങു​മാ​യി ഐ.​സി.​എ​ഫ്​

text_fields
bookmark_border
ഭൂ​ക​മ്പ​ബാ​ധി​ത​ര്‍ക്ക് സ​ഹാ​യം; കൈ​ത്താ​ങ്ങു​മാ​യി ഐ.​സി.​എ​ഫ്​
cancel
camera_alt

ഐ.​സി.​എ​ഫ്, ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ഭാ​ര​വാ​ഹി​ക​ള്‍ സി​റി​യ​ൻ എം​ബ​സി പ്ര​തി​നി​ധി​ക​ള്‍ക്കൊ​പ്പം

മ​സ്‌​ക​ത്ത്: തു​ര്‍ക്കി​യ, സി​റി​യ ഭൂ​ക​മ്പ​ബാ​ധി​ത​ര്‍ക്ക് ആ​ശ്വാ​സ​മാ​യി ഒ​മാ​ന്‍ ഐ.​സി.​എ​ഫും. ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റ​വു​മാ​യി സ​ഹ​ക​രി​ച്ച് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സി​റി​യ​ൻ എം​ബ​സി​യി​ല്‍ നി​ര​വ​ധി അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ കൈ​മാ​റി. സി​റി​യ​ന്‍ എം​ബ​സി പ്ര​തി​നി​ധി​ക​ള്‍ ഐ.​സി.​എ​ഫി​നും ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റ​ത്തി​നും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഒ​മാ​നി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന് ഐ.​സി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ സ്വ​രൂ​പി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ളാ​ണ് സി​റി​യ​ന്‍ എം​ബ​സി​യി​ല്‍ എ​ത്തി​ച്ചു​ന​ല്‍കു​ന്ന​ത്. വ​സ്ത്ര​ങ്ങ​ള്‍, ബ്ലാ​ങ്ക​റ്റ്, സാ​നി​റ്റ​റി പാ​ഡു​ക​ള്‍ എ​ന്നി​വ​യാ​ണ് സി​റി​യ​ന്‍ എം​ബ​സി അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ സി​റി​യ​യി​ലേ​ക്കും തു​ര്‍ക്കി​യ​യി​ലേ​ക്കു​മു​ള്ള കൂ​ടു​ത​ല്‍ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ഐ.​സി.​എ​ഫി​നു കീ​ഴി​ല്‍ ശേ​ഖ​രി​ച്ചു ന​ല്‍കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

സി​റി​യ എം​ബ​സി പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ഐ.​സി.​എ​ഫ് പ്ര​തി​നി​ധി​ക​ളാ​യ പി.​വി.​എ. ഹ​മീ​ദ്, റാ​സി​ഖ് ഹാ​ജി, റ​ഫീ​ഖ് ധ​ര്‍മ​ടം, നി​ഷാ​ദ് ഗു​ബ്ര, ജാ​ഫ​ര്‍ ഓ​ട​ത്തോ​ട്, നി​യാ​സ് ചെ​ണ്ട​യാ​ട് എ​ന്നി​വ​രും ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റ​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്ത് പ്ര​സി​ഡ​ന്റ് ക​ബീ​ര്‍ യൂ​സു​ഫ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍ വ​ള്ളി​ക്കാ​വ്, ട്ര​ഷ​റ​ര്‍ അ​ബ്ബാ​ദ് ചെ​റൂ​പ്പ, കോ​ഓ​ഡി​നേ​റ്റ​ര്‍ ഇ​ക്ബാ​ല്‍, ഷൈ​ജു മേ​ട​യി​ല്‍, റാ​ലി​ഷ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siriyaturkyerthquakeomankcf
News Summary - k.c.f-oman
Next Story