കെ.സി.സി ഒമാൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsകെ.സി.സി ഒമാന്റെ വാർഷിക യോഗത്തിൽനിന്ന്
മസ്കത്ത് : ഒമാൻ ക്നാനായ കാത്തലിക് കോൺഗ്രസിന്റെ 2024 -25 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം മസ്കത്തിലെ ഹോട്ടൽ ഗോൾഡൺ തുലിപ്പിൽ നടന്ന വാർഷിക യോഗത്തിൽ സഹീഷ് സൈമൻ അധ്യക്ഷതവഹിച്ചു. ജോയന്റ് സെക്രട്ടറി സ്മിത തോമസ് റിപ്പോർട്ടും ട്രഷറർ ബിജു സ്റ്റീഫൻ കണക്കുകളും അവതരിപ്പിച്ചു. സഹീഷ് സൈമണിന്റെയും സജി ചെറിയാന്റെയും നേതൃത്വത്തിലാണ് പുതിയ തെരഞ്ഞെടുപ്പ് നടത്തിയത്.
പ്രസിഡന്റായി ഷൈൻ തോമസ്, വൈസ് പ്രസിഡന്റായി സജി ചെറിയാൻ, സെക്രട്ടറിയായി ജിപ്സൺ ജോസ്, ജോയന്റ് സെക്രട്ടറിയായി ജിൻറു സഹീഷ്, ട്രഷററായി സൻറോയി ജേക്കബ് എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ശക്തിയോടെ കെ.സി.സി ഒമാന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി എല്ലാവരുടെയും സഹകരണങ്ങൾ ആവശ്യമാണെന്ന് പ്രസിഡന്റ് ഷൈൻ തോമസ് പറഞ്ഞു.
ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളും നടത്തി. അതോടൊപ്പംതന്നെ കുട്ടികളുടെ വിവിധ കലാപരിപാടികളും, കെ.സി.വൈ.എൽ , കെ.സി.ഡബ്ല്യു.എ, വർക്കിങ് കമ്മിറ്റി എന്നിവയുടെ തെരഞ്ഞെടുപ്പുകളും നടന്നു. സജി ചെറിയാൻ സ്വാഗതം പറഞ്ഞു.

