Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായംകുളം സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
ajeesh
cancel
Listen to this Article

സലാല: ആലപ്പുഴ കായകുളം കരിയിലംകുളങ്ങര സ്വദേശി അജീഷിനെ (37) ദുകത്തെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനീയറായിരുന്നു. കഴിഞ്ഞ നാല് വർഷമായി സലാല സനായിയ്യയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളായി ദുകത്താണുണ്ടായിരുന്നത്. ഡിപ്രഷൻ രോഗിയായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് മ്യതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഭാര്യ: യോഗിത. മകൻ അഭിനേവ് (ആറ്​). പിതാവ്​: വിജയൻ, മാതാവ്​: മോളമ്മ. സഹോദരി: ദീപ. ജേഷ്ഠൻ നേരത്തെ മരണപ്പെട്ടിരുന്നു. കുടുബം കുറച്ച് നാൾ സലാലയിൽ ഉണ്ടായിരുന്നു. നഴ്സായ ഭാര്യ സലാലയിലെ ഒരു സ്വകാര്യ ഐ ക്ലിനിക്കിൽ ജോലി ചെയ്തിരുന്നു. മുന്ന് ദിവസം മുമ്പാണ് ഇവർ ജോലിക്കായി സൗദിയിലേക്ക് പോയത്. മ്യതദേഹം സലാല വഴി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kayamkulam resident found dead in Oman
Next Story