Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: കായംകുളം സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: കായംകുളം സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്​കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ ആലപ്പുഴ കായംകുളം സ്വദേശി ഒമാനിലെ അൽ ഹൈലിൽ മരണപ്പെട്ടു. കൊറ്റുകുളങ്ങര മൂശാരിശേരിൽ പരേതനായ അബ്​ദുൽ ഖാദർ കുഞ്ഞി​െൻറ മകൻ നാസറുദ്ധീൻ (53) ആണ്​ മരിച്ചത്​. ഒമാനിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഖുറം ആർ.ഒ.പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം കോവിഡ്​ പരിശോധനക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: റസിയ. മക്കൾ: നസ്മിൻ നാസർ, നിസ്മ നാസർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kayamkulam native died in Oman due to Heart attack
Next Story