Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: കാസർകോട് സ്വദേശി മസ്കത്തിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കാസർകോട് സ്വദേശി മസ്കത്തിൽ മരിച്ചു. കാഞ്ഞങ്ങാട് അജാനൂർ കടപ്പുറത്ത് അശോകെൻറ മകൻ അഭീഷ് (36) ആണ് സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയോളമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. മബേലയിൽ ബിൽഡിങ് മെറ്റീരിയൽ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. എട്ട് വർഷത്തിലധികമായി മസ്കത്തിലുണ്ട്.
അശ്വനിയാണ് ഭാര്യ. അക്ഷിത് (നാലു വയസ്), അൻഷിത്(ഒരു വയസ്) എന്നിവർ മക്കളാണ്. നന്മ കാസർകോട് കൂട്ടായ്മയുടെ പ്രവർത്തകനായിരുന്നു.
Next Story

