കാസർകോട് യുനൈറ്റഡ് ക്ലബ് സെവൻസ്: കെ.എൽ 14 ടീമിന് കിരീടം
text_fieldsകാസർകോട് യുനൈറ്റഡ് ക്ലബ് ഖസബിൽ സംഘടിപ്പിച്ച
ഏഴാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ കെ.എൽ 14 ടീം
ഖസബ്: കാസർകോട് യുനൈറ്റഡ് സ്പോർട്സ് ആൻഡ് കൾചറൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഖസബിൽ സംഘടിപ്പിച്ച ഏഴാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ കെ.എൽ 14 ടീം ജേതാക്കളായി. ഖസബ് സിറ്റി എഫ്.സി റണ്ണേഴ്സ് അപ്പായി. ഖസബിലെ സ്വദേശി വ്യവസായ പ്രമുഖൻ അബ്ദുറഹ്മാൻ ഷാബ് നൂറാനി മുഖ്യാതിഥിയായി.
എട്ട് ടീമുകൾ കളിക്കളത്തിൽ മാറ്റുരച്ചു. ജേതാക്കൾക്ക് 222 ഒമാനി റിയാലും ട്രോഫിയും റണ്ണേഴ്സ് അപ്പിന് 111 ഒമാനി റിയാലും ട്രോഫിയും കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

