കര്‍ണാടക ഇസ്ലാമിക് സെന്റര്‍ ‘ഇശ്ഖെ റസൂല്‍ 2025’
text_fieldsമസ്കത്ത്: കര്‍ണാടക ഇസ്ലാമിക് സെന്റര്‍ (കെ.ഐ.സി) ഒമാന്‍ നാഷനല്‍ കമ്മിറ്റി ഇശ്ഖെ റസൂല്‍ 2025 മീലാദ് പരിപാടി സംഘടിപ്പിച്ചു. പ്രഭാഷണം, മൗലിദ് പാരായണം, ബുർദ മജ്ലിസ്, ഒമാനിന്റെ വിവിധ ഏരിയകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍, മുതിര്‍ന്നവര്‍ക്കുള്ള ക്വിസ് മത്സരങ്ങള്‍, വനിതകള്‍ക്കുള്ള പാചക മത്സരങ്ങള്‍, ജി.സി.സി കറന്‍സികളുടെ പ്രദര്‍ശനം, ആദരവ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. ഷുക്കൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
ചെയര്മാന് സുബൈര്‍ ഹാജി അധ്യക്ഷത വഹിച്ചു. ശൈഖ് അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര് പ്രാർഥന നിര്‍വഹിച്ചു. മുഹമ്മദ് ഹനീഫ് നിസാമി പ്രഭാഷണം നടത്തി. മൗലിദ് പാരായണത്തിന് മുഹമ്മദ് ബയാനിയും ബുർദ മജ്ലിസിന് മോയിന്‍ ഫൈസിയും നേതൃത്വം നല്കി.
അശ്റഫ് ഖാന് യു.എ.ഇ, ലത്വീഫ് മറക്കാനി സൗദി, നിസാം ബെല്ലാരി സൗദി, മൊനബ്ബ ഡി.കെ എസി മസ്കത്ത്, അല്‍ത്താഫ് ഡി.കെ എസി മസ്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പ്രസിഡന്റ് ഹനീഫ് കല്ലഡ്ക്ക, സെക്രട്ടറിമാരായ സക്കരിയ ബപ്പളിഗെ, ഇംതിയാസ് ബപ്പളിഗെ, അബ്ബാസ് നുജൂ, ഹാഷിര്‍ ഹാജി, കലന്ദര്‍ നവാസ്, തമീം, ഫയാസ്, ബഷീര്‍ തങ്ങളാഡി, ഇര്‍ഷാദ്, ഹാരിസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. അഷ്റഫ് പര്ല്ലഡ്ക്ക സ്വാഗതവും ഷിനാന് പര്ല്ലഡ്ക്ക നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

