Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
cancel
Listen to this Article

മസ്കത്ത്​: കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ഒമാനിലെ ജഅലാൻ ബനി ബുആലിയിൽ നിര്യാതനായി. നല്ലവീട്ടിൽ ഹൗസിൽ ഷാനവാസ്‌ (41) ആണ്​ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​.

ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. സോഷ്യൽ ഫോറം പ്രവർത്തകൻ ആണ്​. രണ്ടു വർഷത്തിലേറെയായി ജഅലാൻ ബനി ബുആലിയിൽ ഗ്രോസറി ഷോപ്പ് നടത്തിവരികയായിരുന്നു.

പിതാവ്​: അബൂബക്കർ. മാതാവ്​: റാബിയ. ഭാര്യ: ഷഹീറ, മകൻ: ഷാസിൽ ഷാൻ. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുളള ശ്രമങ്ങൾ നടക്കുകയാണെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kannur native dies in Oman
Next Story