ഫുട്ബാൾ കളിക്കിടെ കുഴഞ്ഞുവീണ് കണ്ണൂർ സ്വദേശി മരിച്ചു
text_fieldsമസ്കത്ത്: നിസ്വയിൽ ഫുട്ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് കണ്ണൂർ സ്വദേശി മരിച്ചു. ചുഴലി കുന്നുംപുറത്ത് പ ുതിയ പുരയിൽ അബ്ദു പൂക്കോത്ത്^ കദീജ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാഹിർ (30) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം.
പ്രഭാത നമസ്കാരശേഷം കളിയാരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ കുഴഞ്ഞുവീണതായി സുഹൃത്തുക്കൾ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സീബിലെ മജാൻ ഫ്യൂച്ചർ മോഡേൺ എൽ.എൽ.സി ജീവനക്കാരനായ ഷാഹിർ ആറു വർഷമായി ഒമാനിലുണ്ട്. ഏതാനും മാസം മുമ്പാണ് നിസ്വയിലേക്ക് സ്ഥലം മാറിയെത്തിയത്. ഭാര്യ ഷിഫാന ഒമാനിൽ ഒപ്പമുണ്ടായിരുന്നു.
ഗർഭിണിയായ ഇവരെ മരണ വിവരം അറിയിക്കാതെ നാട്ടിലേക്ക് അയച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നിസ്വ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
