Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകണ്ണൂർ- മസ്കത്ത്​ എയർ...

കണ്ണൂർ- മസ്കത്ത്​ എയർ ഇന്ത്യഎക്​സ്​പ്രസ്​ അനിശ്ചിതമായി വൈകുന്നു

text_fields
bookmark_border
കണ്ണൂർ- മസ്കത്ത്​ എയർ ഇന്ത്യഎക്​സ്​പ്രസ്​ അനിശ്ചിതമായി വൈകുന്നു
cancel

മസ്കത്ത്​: കണ്ണൂർ- മസ്കത്ത്​ എയർ ഇന്ത്യഎക്​സ്​പ്രസ്​ വിമാനം അനിശ്​ചിതമായി വൈകുന്നത്​ യാത്രക്കാരെ പ്രയാസത്തിലാക്കുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകീട്ട്​ നാല്​ മണിക്കുള്ള വിമാനം​ 5.30 ആയിട്ടും പുറപ്പെട്ടില്ലെന്ന്​ യാത്രക്കാർ പറഞ്ഞു. കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരവധി യാത്രക്കാരാണ്​ ഇതുമൂലം കണ്ണുർ എയർപ്പോർട്ടിൽ കുടുങ്ങി കിടക്കുന്നത്​.

ബോഡിങ്ങ്​ പാസ്​ നൽകി വിമാനം കൃത്യസമയത്തുന്നെ പുറപ്പെടുമെന്ന്​ അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, നാല്​ മണിയോടെയാണ്​ വിമാനം വൈകുമെന്ന അറിയിപ്പ്​ ലഭിച്ചതെന്ന്​ യാത്രക്കാരനായ നൗഷാദ്​ മാനന്തേരി പറഞ്ഞു.

വിമാനം വൈകാനുള്ള കാരണത്തേ കുറി​ച്ചോ എ​പ്പോൾ പുറപ്പെടുമെന്നോ എന്നതിനെ പറ്റിയോ അധികൃതർ ഒരു വിവരവും നൽകുന്നില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight delayAir India Express
News Summary - Kannur-Muscat Air India Express delayed
Next Story