കണ്ണൂർ ജില്ല കെ.എം.സി.സി ഇഫ്താർ സംഗമം
text_fieldsമസ്കത്ത് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സംഗമം ഡോക്ടർ ഗൾഫാർ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ, ഇ. അഹമ്മദ് അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ജില്ല കെ.എം.സി.സി പ്രസിഡന്റ് പി.എ.വി അബൂബക്കർ അധ്യക്ഷത വഹിച്ചു. ഡോക്ടർ ഗൾഫാർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദ്, ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, വൈസ് പ്രസിഡന്റുമാരായ ഷമീർ പാറയിൽ, നൗഷാദ് കാക്കേരി, സെക്രട്ടറിമാരായ അഷ്റഫ് കിണവക്കൽ, ബി.എസ്. ഷാജഹാൻ പഴയങ്ങാടി, എസ്.ഐ.സി പ്രസിഡന്റ് അൻവർ ഹാജി, ഒ.ഐ.സി.സി നേതാവ് സിദ്ദീഖ് ഹസ്സൻ, ഹാഷിം ഫൈസി, ഇബ്രാഹിം ദാരിമി, മസ്കത്ത് കെ.എം.സി.സി സീനിയർ നേതാവ് എം.ടി. അബൂബക്കർ, അൽ ഖുവൈർ ഏരിയ നേതാക്കളായ കെ.പി. അബ്ദുൽ കരീം, വാഹിദ് മാള, റൂവി ഏരിയ ജനറൽ സെക്രട്ടറി അമീർ കാവനൂർ, യാകൂബ് തിരൂർ, സി.വി.എം ബാവ, നജീബ് കുനിയിൽ, ഒ.കെ. ജാസിർ, വിവിധ ഏരിയ, മണ്ഡലം നേതാക്കൾ പങ്കെടുത്തു. മുഹമ്മദ് കക്കൂൽ, അഷ്റഫ് കായക്കൂൽ, ജാഫർ ചിറ്റാരിപറമ്പ്, അമീർ കണ്ണാടിപറമ്പ്, സാദിക് കുറുവ, നസൂർ ചപ്പാരപടവ്, അബ്ദുല്ലകുട്ടി തടിക്കടവ്, ബഷീർ നുചിയാട്, ബഷീർ കണ്ണപുരം, റഫീഖ് ശ്രീകണ്ഠപുരം, താജുദ്ദീൻ പള്ളിക്കര, ലുക്മാൻ കതിരൂർ, ഷഫീഖ് തങ്ങൾ ഹാഷിം പാറാട് തുടങ്ങിയവർ നേതൃത്വം നൽകി.
മുഹമ്മദലി ഫൈസി നടമ്മൽ പൊയിൽ പ്രാർഥനക്ക് നേതൃത്വം നൽകി. അബ്ദുല്ല യമാനി ഖിറാഅത്ത് നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും എൻ.എ.എം ഫാറൂഖ് നന്ദിയും പറഞ്ഞു.

