Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ലൈംഗികാതിക്രമങ്ങൾക്കെതിരായ സന്ദേശവുമായി 'കല്യാണി'

text_fields
bookmark_border
ലൈംഗികാതിക്രമങ്ങൾക്കെതിരായ സന്ദേശവുമായി കല്യാണി
cancel
camera_alt

ജ​യ​ൻ ക​ണ്ണൂ​ർ

മ​സ്​​ക​ത്ത്: സ്​​ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ശ​ബ്​​ദ​മു​യ​ർ​ത്തു​ന്ന ഹ്ര​സ്വ സി​നി​മ 'ക​ല്യാ​ണി' ശ്ര​ദ്ധേ​യ​മാ​കു​ന്നു. ജ​യ​ൻ കാ​ഞ്ഞ​ങ്ങാ​ട്​ ആ​ണ്​ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ. യു ​ട്യൂ​ബി​ൽ റി​ലീ​സ്​ ചെ​യ്​​ത്​ നാ​ല്​ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​യ്യാ​യി​ര​ത്തോ​ളം പേ​രാ​ണ്​ ഈ ​സി​നി​മ ക​ണ്ട​ത്. ഏ​റെ കാ​ലി​ക​പ്ര​സ​ക്തി​യു​ള്ള സാ​മൂ​ഹി​ക വി​ഷ​യം ല​ളി​ത​മാ​യ രീ​തി​യി​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്താ​ൻ സം​വി​ധാ​യ​ക​ന്​ സാ​ധി​ച്ചു. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മം തു​ട​ർ​ക്ക​ഥ​യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റെ പ്ര​സ​​ക്​​ത​മാ​ണ്​ ഇൗ ​സി​നി​മ. കു​ഞ്ഞു കു​ട്ടി​ക​ൾ​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നു​ള്ള ക​രു​ത​ൽ കൂ​ടി​യാ​ണ് സി​നി​മ. സ​ഭ്യ​ത​യു​ടെ വ​ര​മ്പു​ക​ൾ ഭേ​ദി​ക്കാ​തെ ക​ഥ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ൽ കൊ​ച്ചു കു​ട്ടി​ക​ൾ​ക്കു േപാ​ലും സി​നി​മ​യു​ടെ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളാ​നാ​വും. ഉ​ൾ​ക്കാ​മ്പ് കൊ​ണ്ടും അ​വ​ത​ര​ണം കൊ​ണ്ടും വ്യ​തി​രി​ക്ത​ത​യു​ള്ള സി​നി​മ ആ​യ​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ സി​നി​മ കാ​ണു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ജ​യ​ൻ പ​റ​ഞ്ഞു.

മ​സ്​​ക​ത്തി​ലെ ക​ലാ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​നാ​യ ജ​യ​ൻ കാ​ഞ്ഞ​ങ്ങാ​ടി​ൻെ​റ അ​ഞ്ചാ​മ​ത് സി​നി​മ​യാ​ണി​ത്. കൂ​ടെ, അ​ൽ മ​സ്ഉൗ​ലി​യ്യ, റ​വ​ലേ​ഷ​ൻ, തു​ട​രും എ​ന്നി​വ​യാ​ണ് നേ​ര​ത്തേ സം​വി​ധാ​നം ചെ​യ്​​ത സി​നി​മ​ക​ൾ. അ​റ​ബി ഭാ​ഷ​യി​ൽ നി​ർ​മി​ച്ച മ​സ്ഉൗ​ലി​യ്യാ​ത്ത് ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സ​ന്ദേ​ശ​മാ​യ​തി​നാ​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ജ​യ​െൻറ സി​നി​മ​ക​ൾ​ക്ക് നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു. ഇ​തി​ൽ 'തു​ട​രും' എ​ന്ന സി​നി​മ​ക്ക് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള റോ​ഷാ​നി ഇ​ൻ​റ​ർ നാ​ഷ​ന​ൽ അ​വാ​ർ​ഡ് അ​ടു​ത്തി​ടെ ല​ഭി​ച്ചി​രു​ന്നു. ഈ ​സി​നി​മ​ക​ളെ​ല്ലാം ഒ​മാ​നി​ലാ​ണ്​ ചി​ത്രീ​ക​രി​ച്ച​തും.

മ​ര​ക്കാ​ർ സി​നി​മ​യു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ റോ​ണി റാ​ഫേ​ലാ​ണ് 'ക​ല്യാ​ണി'​യു​ടെ സം​ഗീ​തം നി​ർ​വ​ഹി​ച്ച​ത്. സി​നി​മ​യി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ ജി​ത്തു​വി​നെ അ​വ​ത​രി​പ്പി​ച്ച​ത് വി​ദ്യാ​ർ​ഥി​യാ​യ ഹൃ​ദ​യ് ദ​ത്ത് ആ​ണ്. ക​ല്യാ​ണി​യാ​യി ല​ക്ഷ്​​മി ജീ​വ​രാ​ജും അ​മ്മ​യാ​യി ഷീ​ന ദ​ത്തും അ​ച്ഛ​നാ​യി ബി​നു എ​ണ്ണ​ക്കാ​ട​നും വേ​ഷ​മി​ടു​ന്നു. സി​നി​മ​യി​ൽ വി​ല്ല​നാ​യി വ​രു​ന്ന​ത് മ​സ്​​ക​ത്തി​ൽ നാ​ട​ക, സി​നി​മ അ​ഭി​ന​യ രം​ഗ​ത്തു​ള്ള ക്രി​സ്​​റ്റി ആ​ൻ​റ​ണി​യാ​ണ്. അ​സോ​സി​യ​റ്റ് ഡ​യ​റ​ക്​​ട​ർ ര​മേ​ശ് ശി​വ​ൻ. ലോ​വ​ൽ എ​ട​ത്തി​ലാ​ണ് സി​നി​മ​യു​ടെ െപ്രാ​ഡ്യൂ​സ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Kalyani' with message against sexual harassment
Next Story