ഷാറൂഖിനെ കാണാൻ ആരാധകർ അലയടിച്ചെത്തി; തിരക്കിൽ നിരവധി പേർക്ക് പരിക്ക്
text_fieldsമസ്കത്ത്: ബോളിവുഡ് സൂപ്പർസ്റ്റാർ ഷാറൂഖ് ഖാനെ കാണാൻ ഒമാനിലെ ആരാധകർ കൂട്ടമായെത്തി. തിരക്കിൽപെട്ടും നിലത്ത് വീണും പലർക്കും പരിക്കേറ്റു. ആളുകളെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലാത്തിച്ചാർജ് നടത്തേണ്ടിവന്നു. മസ്കത്തിൽ വെള്ളിയാഴ്ച പ്രവർത്തനമാരംഭിച്ച കല്യാൺ ജ്വല്ലേഴ്സിെൻറ മൂന്നു ഷോറൂമുകൾ ഉദ്ഘാടനം ചെയ്യാനാണ് ഷാറൂഖ് ഖാൻ ഒമാനിലെത്തിയത്. അൽ മബേല നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, റൂവി ഹൈ സ്ട്രീറ്റ്, ഒമാൻ അവന്യൂസ് മാൾ എന്നിവിടങ്ങളിലാണ് ഷോറൂമുകൾ തുറന്നത്. ഇതിൽ അൽ മബേല നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, ഒമാൻ അവന്യൂസ് മാൾ എന്നിവിടങ്ങളിലെ ഷോറൂമുകൾ ഷാറൂഖ് ഖാൻ ഉദ്ഘാടനം ചെയ്തു. എന്നാൽ, തിരക്ക് കാരണം റൂവി ഹൈസ്ട്രീറ്റിലെ ഉദ്ഘാടനത്തിന് താരമെത്തിയില്ല. റൂവി ഹൈ സ്ട്രീറ്റിലാണ് ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടത്.
ഉദ്ഘാടന സമയത്തിന് മണിക്കൂറുകൾ മുമ്പുതന്നെ ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. വലിയ ഗതാഗതക്കുരുക്കും പ്രദേശത്ത് അനുഭവപ്പെട്ടു. ഇന്ത്യക്കാർക്ക് പുറമെ, മറ്റു രാജ്യങ്ങളിലുള്ളവരും ഷാറൂഖിനെ കാണാനെത്തിയിരുന്നു. ഉദ്ഘാടകനായി എത്തേണ്ടിയിരുന്ന അമിതാഭ് ബച്ചൻ രോഗബാധിതനായതിനാൽ അവസാന നിമിഷമാണ് ഷാറൂഖിനെ ഉദ്ഘാടകനായി നിശ്ചയിച്ചത്. ചലച്ചിത്രതാരങ്ങളായ പ്രഭു ഗണേശൻ, നാഗാർജുന, ശിവരാജ്കുമാർ, മഞ്ജു വാര്യർ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
