കല്യാൺ ജ്വല്ലേഴ്സ് ഒരു കോടി റിയാലിെൻറ വൗച്ചറുകൾ സമ്മാനമായി നൽകും
text_fieldsമസ്ക്കത്ത്: റമദാൻ, ഈദ്, അക്ഷയതൃതീയ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി കല്യാൺ ജ്വല്ലേഴ്സ് ഒരുകോടി ഒമാനി റിയാൽ വിലയുള്ള സൗജന്യ സമ്മാന വൗച്ചറുകൾ ഉപയോക്താക്കൾക്ക് നൽകുന്നു. 500 റിയാലിന് മുകളിലുള്ള പർച്ചേസുകൾക്കൊപ്പമാണ് വൗച്ചറുകൾ സമ്മാനിക്കുക. 500 റിയാലിന് മുകളിൽ വിലയുള്ള ഓരോ ഡയമണ്ട് പർച്ചേസിനുമൊപ്പം 20 റിയാൽ വിലയുള്ള വൗച്ചർ, 500 റിയാലോ അതിനു മുകളിലോ വിലയുള്ള അൺകട്ട് അല്ലെങ്കിൽ പ്രഷ്യസ്സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ 15 റിയാലിെൻറ വൗച്ചർ, 500 റിയാലിന് മുകളിൽവിലയുള്ള സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 10 റിയാലിെൻറ വൗച്ചർ എന്നിവ സൗജന്യമായി നേടാം.
ഒമാനിലെ എല്ല ഷോറൂമുകളിലും ജൂൺ 22വരെയാണ് ഓഫർ ലഭിക്കുക. അടുത്ത ഒരുവർഷം നടത്തുന്ന പർച്ചേസുകൾക്കൊപ്പം ഈ വൗച്ചറുകൾ റിഡീം ചെയ്യാം. റമദാൻ, ഈദ്, അക്ഷയതൃതീയ ഉത്സവങ്ങളുടെ മാസം പുതിയ തുടക്കങ്ങളുടെയും പ്രത്യാശയുടെയും അവസരമാണെന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. മഹാമാരിമൂലം ആഘോഷങ്ങൾ ചെറിയതോതിൽ മാത്രമായിരിക്കുന്ന ഇക്കാലത്ത് ഉപയോക്താക്കൾക്ക് ആഭരണ പർച്ചേസിനൊപ്പം മികച്ച അനുഭവം നൽകുകയും പരമാവധി പ്രയോജനം ലഭ്യമാക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കളുടെ സുരക്ഷിതത്വം പരിഗണിച്ച് മികച്ച സുരക്ഷ, ശുചിത്വ മാനദണ്ഡങ്ങളാണ് എല്ലാ ഷോറൂമുകളിലും പാലിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ സ്വർണാഭരണ പർച്ചേസിനുമൊപ്പം നാലുതലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം നൽകും. വിവിധ പ്യൂരിറ്റി ടെസ്റ്റുകൾ പൂർത്തിയാക്കി ബി.ഐ.എസ് ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളാണ് കല്യാൺ ജ്വല്ലേഴ്സ് വിറ്റഴിക്കുന്നത്. സാമൂഹികാകലം പാലിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഇക്കാലത്ത് കല്യാൺ ജ്വല്ലേഴ്സ് ലൈവ് വിഡിയോ ഷോപ്പിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

